

മംഗലം പുഴയോരത്തെ പച്ചതുരുത്തിലെ മുളകള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി പതിനയ്യായിരം രൂപ പിഴയടപ്പിച്ചു.ഹരിത കേരള മിഷന്‍റെ ബിഎംസി അക്കൗണ്ടിലേക്കാണ് തുക അടപ്പിച്ചത്. മാപ്പപേഷയും എഴുതിവാങ്ങിയെന്നു ബിഎംസി കണ്‍വീനർ കെ.എം. രാജു പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്കു പോകുമെന്ന പച്ചത്തുരുത്ത് സംരക്ഷണ ചുമതലയുള്ള ബിഎംസി സമിതി അംഗങ്ങള്‍ കടുത്ത നിലപാടെടുത്തതോടെയാണ് പിഴയടച്ച് വിഷയം ഒത്തുതീർപ്പാക്കിയത്. പഞ്ചായത്തിലേക്കു വിളിച്ചുവരുത്തി ചെയ്ത തെറ്റ് ബോധ്യപ്പെടുത്തുകയും മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പുമായിട്ടായിരുന്നു നടപടി. പച്ചത്തുരുത്തിലേക്ക് പോകാൻ തടസമുണ്ടെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനോടു ചോദിച്ചപ്പോള്‍ മുള്ള് വെട്ടിമാറ്റി വഴിയൊരുക്കാനാണ്
അനുവാദം നല്‍കിയത്.

എന്നാല്‍ മുള്ളുവെട്ടലല്ല മുള കൂട്ടത്തോടെ മുറിച്ചുകടത്തലാണ് നടന്നത്. ശബരിമല സീസണായതിനാല്‍ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് കടകള്‍ പണിയുന്നതിനാണ് മുളകള്‍ മുറിച്ചു കടത്തിയിരുന്നത്. ഹരിത കേരള മിഷന്‍റെ ഭാഗമായി 2018 ല്‍ വച്ചുപിടിപ്പിച്ചതാണ് മുളങ്കൂട്ടങ്ങള്‍. പഞ്ചായത്തിലെ തന്നെ ആദ്യത്തെ പച്ചത്തുരുത്തു കൂടിയാണിത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
