ജന്മനാടിന്റെ ആദരം; വയലാർ അവാർഡ് ജേതാവ് ഇ. സന്തോഷ് കുമാറിനെ ഇന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു

Share this News

ജന്മനാടിന്റെ ആദരം; വയലാർ അവാർഡ് ജേതാവ് ഇ. സന്തോഷ് കുമാറിനെ ഇന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു

ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ച പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് സ്വദേശിയായ ഇ.സന്തോഷ് കുമാറിനെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു. ഇന്ന് (3.11.2025 തിങ്കളാഴ്‌ച) ഉച്ചതിരിഞ്ഞ് പാണഞ്ചരി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ 5 മണിക്ക് ചേരുന്ന സമ്മേളനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും. ഈ ചടങ്ങിൽ
പ്രശസ്‌ത സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്‌ണൻ, ടി.ഡി. രാമകൃഷ്‌ണൻ ലിസി, എം എൻ വിനയകുമാർ ഇ.എം സതീൻ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി വ്യക്തികൾ പങ്കെടുക്കുന്നു
മലയാള സാഹിത്യത്തിലെ അതിപ്രഗത്ഭർക്ക് മാത്രം ലഭിച്ചിട്ടുള്ള ഈ അവാർഡ് ഇ സന്തോഷ് കുമാറിൻ്റെ തപോമയിയുടെ അച്ഛൻ എന്ന നോവലിനാണ് ലഭിച്ചത്.
രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് (നോവലിനും ചെറുകഥയ്ക്കും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം, കേരള ചലച്ചിത്ര പുരസ്‌കാര സമിതിയുടെ സ്പെഷ്യൽ ജൂറി പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ അവാർഡ്, ഒ.വി.വിജയൻ അവാർഡ്, ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം, ക്രോസ് വേഡ് പുരസ്ക്കാരം, പത്മരാജൻ പുരസ്‌കാരം തുടങ്ങി 20ൽ അധികം പുരസ്കാരങ്ങൾ സന്തോഷ് കുമാറിന് ലഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!