
ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റി
പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. നിജിൽ ജേക്കബ് വർഗീസ് കൊടിയേറ്റി. 2025 ഒക്‌ടോബർ 31 മുതൽ നവംബർ 9 വരെയുള്ള തീയതികളിലാണ് പെരുന്നാൾ.
നവംബർ 7 വൈകിട്ട് 5.45 ന് പട്ടിക്കാട് എംജിഎം കുരിശുപള്ളിയിൽ നിന്നും കൊച്ചി ഭദ്രാസനത്തിലെ വടക്കൻ മേഖല, തൃശൂർ ഭദ്രാസന ദേവാലയങ്ങൾ കൂടി ചേർന്ന് തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ചുവന്നമണ്ണ് സെൻറ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്ക് പദയാത്രയും തുടർന്ന് സന്ധ്യാനമസ്‌കാരവും ശ്ലൈഹീക വാഴ്‌വും ഉണ്ടായിരിക്കും.
നവംബർ 8 രാവിലെ 8.00 ന് അങ്കമാലി ഭദ്രസനാധിപൻ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് രോഗിസഹായവും ആശീർവാദവും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. നിജിൽ ജേക്കബ് വർഗീസ്, ജനറൽ കൺവീനർ ഷിബു മാമല, ട്രസ്റ്റി ബിനോയ് മേക്കാട്ടിൽ, സെക്രട്ടറി സനോജ് അമ്പഴച്ചാലിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം ഔസേഫ് കാവനാകുടിയിൽ എന്നിവർ അറിയിച്ചു. പത്താം തിയതി ഫാ. ജെസ്‌വിൻ കെ ജോൺ വിശുദ്ധ കുർബാനയും അർപ്പിക്കുന്നതും തുടർന്ന് പിതൃസ്മൃതിയും കൊടിയിറക്കവും പെരുന്നാൾ സമാപനവും ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

