

ചേരത്തോട് പാടത്തും കരിപ്പാലി പാലത്തിനു സമീപവും പുതിയ എ.ഐ ക്യാമറകൾ സ്ഥാപിച്ചു. മാലിന്യം ഒഴിക്കൽ നിയന്ത്രിക്കാനാണ് പഞ്ചായത്ത് ഈ നീക്കം സ്വീകരിച്ചത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തി മാലിന്യം തള്ളുന്നത് പതിവായിരുന്ന സ്ഥലങ്ങളാണ് ഇവ.
ചേരത്തോട് പാടത്തിന് നടുവിലൂടെ ഒഴുകുന്ന തോട്ടിൽ വെള്ളം ഒഴുകാൻ പോലും ബുദ്ധിമുട്ടുള്ള വിധത്തിൽ മാലിന്യ കൂമ്പാരം ഉണ്ടായിരുന്ന സാഹചര്യം നാട്ടുകാർ പലവട്ടം ചൂണ്ടിക്കാണിച്ചിരുന്നു. കരിപ്പാലി പുഴ, പുഴപ്പാലം, സമീപ റോഡ് എന്നിവിടങ്ങളിലും ഇതേ അവസ്ഥ നിലനിന്നിരുന്നു.
കരിപ്പാലി പുഴപ്പാലത്തിന് സമീപം അതിരാവിലെ മീൻ കച്ചവടം നടക്കുകയും, മീൻ വേസ്റ്റ് പുഴയിലേക്ക് തള്ളുകയും ചെയ്യുന്ന പ്രവണതയും ആശങ്കയുണ്ടാക്കിയിരുന്നു. ചാക്കുകൾ നിറയെ മാലിന്യമാണ് പ്രതിദിനം പുഴയിൽ തള്ളപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ഈ സ്ഥലങ്ങളിൽ എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. പുതിയ സംവിധാനം പ്രവർത്തനക്ഷമമായതോടെ മാലിന്യo ഒഴിക്കൽ കുറയുകയും പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും നാട്ടുകാർ പ്രതീക്ഷിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
