
സേവാഭാരതി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പൂത്ര മകരചൊവ്വ മഹോത്സവത്തിന് സംഭാരവിതരണം നടത്തി
ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ഭഗവതിയുടെ മകരച്ചൊവ്വ മഹോത്സവത്തിന് പാണഞ്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ 14 വർഷമായി മുടങ്ങാതെ രാവിലെ 10 മണി മുതൽ പകൽ പൂരം അവസാനിക്കുന്നതുവരെ സംഭാരവും രാത്രിപൂരത്തിന് ചുക്കുകാപ്പിയും വിതരണം ചെയ്തു, ദേവിയുടെ പിറനാളിന് വർഷങ്ങളായി പ്രസാദ ഊട്ട് വിളമ്പി നൽകുന്നതും സേവാഭാരതിയാണ് കണ്ണാറ യിൽ ശ്രീ പരമേശ്വരി മാതൃസദനവും നടത്തിവരുന്നു. ചാല കുടി സംഘ ജില്ലാ പ്രചാർ പ്രമുഖ് വേണു, RSSപുത്തൂർഖണ്ഡ് സേവാ പ്രമുഖ് പയ്യനം രാജേഷ്, ഖണ്ഡ് സമ്പർക്ക പ്രമുഖ് സിദ്ധാർത്ഥൻ, സേവാഭാരതി പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മാടമ്പത്ത്, വൈസ് പ്രസിഡൻ്റ് N S പീതാംബരൻ സെക്രട്ടറിവിനിഷ് മുനി കടവ് BJP മണ്ഡലം ജനറൽ സെക്രട്ടറി ശിവരാജ് പീച്ചി ജില്ലാ കമ്മറ്റി അംഗം PP ജോണി വീരശൈവ മഹാസഭാ ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ മുല്ലക്കര BMS മേഖലാ പ്രസിഡൻ്റ് ദയാനന്ദൻ,പരമേശ്വരി മാതൃസദനം എക്സിക്യൂട്ടിവ് മെമ്പർ ബിജു കൊല്ലമറ്റം എന്നിവർ നേതൃത്വം നൽകി പതിനായിരങ്ങൾക്ക് ദാഹജലം നൽകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മാനവ സേവാ മാധവ സേവാ എന്ന ലക്ഷ്യം മുൻനിർത്തിയാണ് സേവാഭാരതി പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://youtu.be/jjpQWl8i1QQ?si=CLmftzj6Z_2RB8iP
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


