കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം തേടി ആറാം ക്ലാസ് വിദ്യാർത്ഥി സെയിൻ ജോൺ സജീവ്

Share this News

കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം തേടി ആറാം ക്ലാസ് വിദ്യാർത്ഥി സെയിൻ ജോൺ സജീവ്

കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം തേടി സെന്റ് തോമസ് തോപ്പ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ സെയിൻ ജോൺ സജീവ്. കുറഞ്ഞ സമയത്തിനുള്ളിൽ വിവിധ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിച്ചാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ഇലക്ട്രിക് ഗ്രാസ് കട്ടർ മെഷീൻ, റിമോട്ട് കാർ, സെൻസർ മെഷീൻ, ഇലക്ട്രിക്കൽ സ്റ്റാർ, വിവിധ തരത്തിലുള്ള ഇലക്ട്രിക്കൽ ലാമ്പുകൾ എന്നിവയാണ് സെയിൻ തയ്യാറാക്കിയ പ്രധാന ഉപകരണങ്ങൾ. കുട്ടികളുടെ പ്രായത്തിന് അതീതമായ സാങ്കേതിക മികവാണ് ഇവയിൽ പ്രകടമാകുന്നത്. കൂടാതെ കേരള ശാസ്ത്രോത്സവത്തിൽ ഉപജില്ലാതലത്തിൽ തുടർച്ചയായി നാലുവർഷം ബൈൻഡിങ്ങിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കാനും സെയിനിന് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രത്തോടും സൃഷ്ടിപരമായ പ്രവർത്തനങ്ങളോടും ഉള്ള അതിയായ താത്പര്യമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. തൃശ്ശൂർ മുക്കാട്ടുക്കര തൈക്കാടൻ സജീവ് , ഇൻസി (ഡോൺ ബോസ്കോ സ്കൂളിലെ അധ്യാപിക) ദമ്പതികളുടെ മകനാണ്. കുടുംബത്തിന്റെ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും സെയിന്റെ മുന്നേറ്റത്തിന് കരുത്താകുകയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!