
ഏകദേശം ഒന്നര വർഷമായി തകർന്ന് കിടക്കുകയായിരുന്ന കല്ലിടുക്ക് – തെക്കുംപാടം – മൈലാട്ടും പാറ പ്രദേശത്ത് ജൽ – ജീവൻ പദ്ധതിയുടെ നിർമ്മാണം മൂലം റോഡ് തകർന്ന് കിടുക്കുകയായിരുന്നു. 2026 ജനുവരി 28-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ, ജലജീവൻ മിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സഡക് യോജന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് മെമ്പർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി ഓൺലൈൻ യോഗം ചേർന്നു. ആ യോഗത്തിൽ സഡക്ക് യോജനയുടെ ഉദ്ദ്യോഗസ്ഥരോട് പണികൾ ചെയ്യാത്തതിൻ്റെ വിശദീകരണം ചോദിച്ചപ്പോൾ ജലജീവൻ മിഷൻ പ്രവൃത്തികൾക്കായി റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ച ശേഷം ആവശ്യമായ റീസ്റ്റോറേഷൻ വർക്ക് (മെറ്റലും പാറപ്പൊടിയും മിക്സ് ചെയ്ത് ഏകദേശം ഒന്നര അടിയോളം ഉയരത്തിൽ) പൂർത്തീകരിക്കാ ത്തതിനാൽ ആണ് സഡക് യോജനയുടെ റോഡ് പ്രവൃത്തി ആരംഭിക്കാൻ കഴിയാത്തതാണെന്ന് സഡക്ക് യോജനയുടെ ഉദ്ദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ജലജീവൻ മിഷൻ അധികൃതർക്ക് കുറച്ച് ദിവസം കൂടി വേണം ഇത് പൂർത്തിക്കരിക്കുവാൻ എന്നതായിരുന്നു അവരുടെ മറുപടി ഫെബ്രുവരി 1-നകം പ്രവൃത്തി പൂർത്തിയാക്കണം എന്ന് മന്ത്രി കർശ്ശനമായി നിർദ്ദേശിച്ചു. ജലജീവൻ മിഷന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഫെബ്രുവരി 5-നകം എല്ലാ ബന്ധപ്പെട്ട പ്രവൃത്തികളും പൂർത്തിയാക്കി റോഡ് കൈമാറും എന്ന് അറിയിച്ചു.
അതേസമയം, സഡക് യോജനയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഫെബ്രുവരി 20-നകം റോഡിന്റെ ആദ്യഘട്ട പ്രവൃത്തികൾ ആരംഭിച്ച്, റോഡ് മുഴുവനായി പൊളിച്ച് മെറ്റലും മണലും ഉപയോഗിച്ച് ഫില്ലിംഗ് നടത്തും എന്ന് ഉറപ്പുനൽകി. കേന്ദ്രാവിഷ്കൃത പദ്ധതിയായിട്ടുള്ള ഈ റോഡ് കഴിഞ്ഞ ഏകദേശം ഒന്നര വർഷമായി തകർന്ന നിലയിൽ തുടരുന്നതായി മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ വകുപ്പ് പ്രകാരം ജലജീവൻ മിഷൻ ഉദ്യോഗസ്ഥർക്കും സഡക് യോജന കോൺട്രാക്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഈ മീറ്റിംഗിൽ ജനുവരി 29-ന് ഡെപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിക്കണമെന്നും, ആ സമയത്ത് ജലജീവൻ മിഷനും സഡക് യോജനയുടെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലത്തുണ്ടാകണമെന്നും ഓൺലൈൻ യോഗത്തിൽ നിർദ്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആ ഡിവിഷൻ്റെ ചുമതലക്കാരനുമായ മാത്യു നൈനാൻ ശ്രദ്ധിക്കണം എന്നും പരിശോധന സമയത്ത് ഉണ്ടാകണം എന്നും മന്ത്രി പ്രത്യേകം പറഞ്ഞു. ആ ഉറപ്പിൻ മേലാണ് 29-ാം തിയ്യതി ഡെപ്യൂട്ടി കളക്ടർ നേതൃത്വത്തിൽ റോഡ് പരിശോധിക്കുകയും തുടർന്ന് നടപടികൾ സ്വീകരിക്കുകയും ചെയ്തത് എന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യു നൈനാൻ പറഞ്ഞു.സഡക്ക് യോജനയുടെ പണി പൂർത്തികരിച്ചാൽ ഉടൻ സ്ഥലം മന്ത്രി കെ രാജനും കളക്ടറും സ്ഥലം പരിശോധിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
