All News

വാണിയംപാറയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയിൽ വാർഡ് മെമ്പർ സനിൽ വാണിയംപാറ പ്രമേയം അവതരിപ്പിച്ചു

Share this News

ദേശീയപാതയിൽ വാണിയംപാറ സെന്ററിൽ അടിപ്പാത നിർമ്മിക്കണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ സനിൽ വാണിയംപാറ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ച് ദേശീയപാത അതോറിറ്റിക്ക് കത്ത് അയക്കുവാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അനുവാദകനായിരുന്നു.
നിലവിൽ നീലിപ്പാറ മുതൽ വാണിയംപാറ വരെയാണ് മേൽപ്പാതയുടെ നിർമ്മാണം നടക്കുന്നത്. ഇതിനിടയിൽ മേലേചുങ്കത്ത് മാത്രമാണ് ആളുകൾക്ക് ഇരുഭാഗത്തേക്കും കടക്കുവാൻ സാധിക്കുക. മറ്റിടങ്ങളിൽ ഇരുഭാഗവും അടച്ചുകെട്ടിയാണ് മേൽപ്പാത നിർമ്മിക്കുന്നത്. ആശുപത്രി, സ്‌കൂൾ, ബാങ്കുകൾ, ക്ഷീരസംഘം, മൃഗാശുപത്രി, റേഷൻ കട തുടങ്ങിയവ എല്ലാം വാണിയംപാറ സെന്റർ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. ആയതിനാൽ വാണിയംപാറയിൽ അടിപ്പാത അത്യാവശ്യമാണെന്നും അടിപ്പാത നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വാർഡ് മെമ്പർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!