വടക്കഞ്ചേരി ലൂർദ്‌മാതാ ഫൊറോന പള്ളി തിരുനാൾ ആഘോഷിച്ചു
മരിയൻ തീർഥാടന കേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.തൃശൂർ അതിരൂപത ആർച്ച് ബിഷപ് എമരിത്തൂസ് മാർ.ജേക്കബ് തൂങ്കുഴി കൊടിയുയർത്തി. തുടർന്ന് ലദീഞ്ഞ്, നൊവേന, കുർബാന, സന്ദേശം എന്നിവ നടന്നു.വിവിധ ദിനസങ്ങളിൽ തിരുകർമങ്ങൾക്ക് ഫാ.മെൽജോ ചിറമേൽ, ഫാ.ടോബി താണിപള്ളി, ഫാ.ജിതിൻ ചെറുവത്തൂർ, ഫാ. അഖിൽ കണ്ണമ്പുഴ, ഫാ.സജി പനപറമ്പിൽ, ഫാ.അമൽ വലിയവീട്ടിൽ എന്നിവർ കാർമികരായി. 31നു മിഷൻ കുടുംബങ്ങളുടെ കമ്മിഷനിങ് ശുശ്രൂഷകൾക്ക് അദീലാബാദ് രൂപത ബിഷപ് മാർ.പ്രിൻസ് പാണേങ്ങാടൻ കാർമികനായി. പ്രധാന തിരുനാൾ ദിനങ്ങളിൽ തൃശൂർ അതിരൂപത വികാരിജനറൽ ഫാ. ജോസ് കോനിക്കര, തൃശൂർ മേരിമാതാ മേജർ സെമിനാരി റെക്ടർ ഫാ.സെബാസ്‌റ്റ്യൻ ചാലയ്ക്കൽ എന്നിവർ കാർമികരായി. ഫാ.റോബിൻ കൂന്താനിയിൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് ടൗൺചുറ്റി ആഘോഷമായ പ്രദക്ഷിണം, കരിമരുന്ന് കലാപ്രകടനം, ആശിർവാദം, മേളവിസ്‌മയം എന്നിവ നടന്നു. ഇന്നു രാവിലെ 6.30ന് മരിച്ചവരെ അനുസ്‌മരിച്ചുള്ള കുർബാനയും സെമിത്തേരിയിൽ ഒപ്പീസും നടക്കും. ഫൊറോന വികാരി ഫാ ജെയ്‌സൺ കൊള്ളന്നൂർ, അസി.വികാരി ഫാ.ആൽബിൻ വെട്ടികാട്ടിൽ, കൈക്കാരൻമാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആൻ്റണി ചിറയത്ത്, ജനറൽ കൺവീനർ ബിജു പുലിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
പ്രദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq