പാലത്തിന്റെ ജോയിന്റുകളിൽ വൻ വിടവ്.കുതിരാൻ പാലം വീണ്ടും പൊളിച്ചു
കുതിരാൻ കൊമ്പഴ മമ്മദ്‌പടി യിയിൽ പാലക്കാട് ദിശയിൽ 150 മീറ്ററോളം മൂന്നുവരി പാതയ്ക്ക് പകരം രണ്ടുവരിപ്പാത മാത്രമാണ് ഇപ്പോൾ ഉള്ളത്. മൂന്നുവരിപ്പാതക്ക് സ്‌ഥലം ഏറ്റെടുത്തെങ്കിലും 2 വരിയുടെ നിർമാണമാണ് നട ത്തിയിട്ടുള്ളത്.
പാലത്തിൻ്റെ ജോയിന്റു്റുകൾ തമ്മിൽ അകന്ന് വൻ വിടവ് ഉണ്ടായതോ ടെയാണ് പൊളിച്ച് നിർമാണം തു ടങ്ങിയത്. പാലത്തിനു മുകളിൽ കൂടി ഒറ്റവരിയായാണ് വാഹനങ്ങൾ വിടുന്നത്. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങ ളിൽ അടിപ്പാത നിർമാണം കൂടി യായതോടെ ആറുവരിപ്പാതയിൽ ഗതാഗത തടസ്സം പതിവായി. പന്നിയങ്കര ടോൾ പ്ലാസയിൽ വൻ തുക ടോൾ നൽകി വരുന്ന വാഹനങ്ങൾ നിരന്തരം കുരുക്കിൽ പെടുന്നത് അവസാനിപ്പി ക്കാൻ നടപടി വേണമെന്ന് യാ ത്രക്കാർ പറഞ്ഞു അടിപ്പാത നിർമാണം നടക്കുന്ന സ്‌ഥലങ്ങളിൽ വാഹനങ്ങൾക്ക് പോകാൻ അനു വദിച്ചിരിക്കുന്ന റോഡ് ടാറിങ് നട ത്തണമെന്നും കുണ്ടും കുഴിയുമായാണ് പലയിടത്തും കിടക്കുന്ന തെന്നും നാട്ടുകാർ പറഞ്ഞു.
ഇവിടെ മൂന്നുവരിപ്പാത നിർമിക്കുന്ന തിനൊപ്പം കുതിരാൻ പഴയ പാത സർവീസ് റോഡായി ഉപയോഗി ക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ശക്തമാണ്. ഇതിന് വനംവ കുപ്പ് തടസ്സവാദം ഉന്നയിച്ചു.
വനംവകുപ്പ് അനുമതി കിട്ടില്ലെന്നാണ് ദേശീ യപാത അതോറിറ്റി പറയുന്നത്.
ഇതിനു പുറമെ വടക്കഞ്ചേരി, മണ്ണുത്തി മേൽപാലങ്ങളുടെ നിർ മാണ അപാകതകൾ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നും
നടപ്പാതകളുടേയും നിർമാണം പൂർ ത്തിയാക്കണമെന്ന് കരാറിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.
അതാണിപ്പോൾ ഗതാഗതക്കു രുക്ക് മുറുകാൻ കാരണം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY