കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ആറു വയസുകാരി മുസ്‌കാന്റെ മൃതദേഹം ഖബറടക്കി
പുഞ്ചിരി എന്നാണല്ലോ അവളുടെ പേരിന്റെ അർത്ഥം… പുഞ്ചിരിച്ചു കൊണ്ടായിരുന്നു അവൾ മടങ്ങിയത്.നെല്ലിക്കുഴി പുതുപ്പാലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുസ്കാന്റെ (6) ഖബറടക്കം ശനി രാവിലെ 11 മണിയോടെ നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു .
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു . പിതാവ് അജാസ് ഖാൻ മൃതദേഹം ഏറ്റുവാങ്ങി.തുടർന്ന് ഒരു നിയോഗം പോലെയാണ് അന്ത്യകർമങ്ങൾക്കായി ആ കുഞ്ഞു മാലാഖയെ നെല്ലിക്കുഴി പീസ് വാലി യിലേക്ക് എത്തിച്ചത്. മരണവും, മൃതദേഹ പരിപാലനവുമൊക്കെ പീസ് വാലിയിലെ നിത്യ കാഴ്ചകൾ ആണെങ്കിലും എപ്പോഴും പുഞ്ചിരി തൂകുന്ന അവളുടെ മുഖം കണ്ടതോടെ പതർച്ചയോടെയാണ് പീസ് വാലി അന്ത്യകർമങ്ങൾ ചെയ്തത്. ഇതിനേക്കാൾ മികച്ച കുടുംബവും, ഇതിനേക്കാൾ മികച്ച വീടും നിന്നെ കാത്തിരിക്കുന്നുണ്ട് എന്ന പ്രാർത്ഥന പോലും വിതുമ്പലോടെയാണ് ഏവരും നിർവഹിച്ചത്.. മുസ്‌കാനേ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ രണ്ടാനമ്മ അനീഷയുമായി പൊലീസ് വെള്ളിയാഴ്ച തെളിവെടുപ്പു നടത്തി . ഇവരുടെ രണ്ടു വയസ്സുകാരിയായ മകൾ എൽമയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി. കൊലപാതകത്തിൽ മന്ത്രവാദത്തിന്റെ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട് . മുമ്പ് അനീഷയെ മന്ത്രവാദ ചികിത്സ നടത്തിയ നൗഷാദിനെ പോലീസ് അറെസ്റ്റ് ചെയ്തു . കൊലപാതകവുമായി നിലവിൽ ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. രണ്ടാനമ്മ അനീഷ മാത്രമാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്. കോതമംഗലം നെല്ലിക്കുഴി പുതുപ്പാലത്ത് വ്യാഴാഴ്ച രാവിലെയാണ് ഉത്തർ പ്രദേശ് സ്വദേശിനിയായ ആറുവയസ്സു കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ബാലിക പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ലന്നാണ് കുടുംബം പറഞ്ഞത് . സംശയം തോന്നിയ കോതമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആറ് വയസുകാരി മുസ്കാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാർഡ് മെമ്പർ ടി. എം അബ്ദുൽ അസിസ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയി രുന്നു. തുടർന്ന് അജാസ് ഖാനെയും, രണ്ടാം ഭാര്യ അനിഷയേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY