കിഴക്കഞ്ചേരി കൊന്നക്കൽക്കടവിൽ റബ്ബർ പുകപ്പുര കത്തി നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കൊന്നക്കൽക്കടവ് നിന്ന് ഒന്നര കിലോമീറ്റർ ദൂരെ പതിനാലാം ബ്ലോക്ക് വെട്ടുകല്ലാംകുഴി ബെന്നിയുടെ റബ്ബർ എസ്റ്റേറ്റിലെ പുകപ്പുരയുള്ള കെട്ടിടമാണ് കത്തി നശിച്ചത്.പാലക്കുഴി മിനി ജല വൈദ്യുതപദ്ധതി പവർ ഹൗസ്സിന് സമീപമാണ് സംഭവം.തോട്ടത്തിൽ ജോലി ചെയ്തിരുന്ന പണിക്കാർ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ബെന്നിയെ വിവരം അറിയിക്കുകയായിരുന്നു. ബെന്നി അറിയിച്ചത്പ്രകാരം വടക്കഞ്ചേരി ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.അപ്പോഴേക്കും ആയിരം സ്ക്വയർഫീറ്റ് കെട്ടിടവും പുകപ്പുരയിൽ ഉണ്ടായിരുന്ന മുന്നൂറു കിലോ ഷീറ്റും കത്തി നശിച്ചു. പുകയിൽ റബ്ബർ ഷീറ്റ് ഉരുകി വീണതാവാം തീ പടരാൻ കാരണമെന്നാണ് നിഗമനം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY