തേങ്കുറുശ്ശി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ വളർത്തിയ മത്സ്യങ്ങൾ വിളവെടുത്തു

Share this News

മുഖ്യമന്ത്രിയുടെ നൂറ് ദിനകർമ്മപരിപാടിയിലുൾപ്പെട്ടതും ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്നതുമായ പൊതുകുളങ്ങളിലെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി തേങ്കുറുശ്ശിപഞ്ചായത്തിലെ തെക്കുംപുറും മിച്ചഭൂമികുളത്തിൽ ശ്രീദേവി കുടുംബശ്രീ അംഗങ്ങൾ വളർത്തിയ മത്സ്യങ്ങൾ വിളവെടുത്തു ഫിഷറീസ് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. എ മുഹമദ് അബ്ബാസ് – കെ കല്യാണി – എസ് വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
തേങ്കുറുശ്ശി പഞ്ചായത്തിൻ്റെ അധീനതയിലുള്ള -12 കുളങ്ങളിൽ ഒന്നാണ് മിച്ചഭൂമികുളം – കഴിഞ്ഞ 5 വർഷങ്ങളായി പ്രദേശത്തെ ശ്രീദേവി കുടുംബശ്രീ അംഗങ്ങളാണ് കുടുംബശ്രീ വഴി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!