പാതയോരത്തെ മരങ്ങൾക്ക് അശാസ്ത്രീയമായ രീതിയിൽ നമ്പർ നൽകുന്നു.

Share this News

പൊതുമരാമത്ത് റോഡരികിലെ മരങ്ങൾക്ക് നമ്പർ നൽകിത്തുടങ്ങി. അശാസ്ത്രീയമായ രീതിയിലാണ് നമ്പർ ഇടുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. 8 ഇഞ്ച് വലുപ്പത്തിൽ സമചതുരത്തിൽ തണൽ മരങ്ങളുടെ തൊലി ചെത്തി മാറ്റി മഞ്ഞ പെയിന്റ് അടിച്ച് കറുത്ത അക്ഷരത്തിലാണ് നമ്പർ നൽകുന്നത്. പൊതുമരാമത്തെ വകുപ്പിന് റോഡരികിലെ മരങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ പുതുക്കുന്നതിനാണ് പുതിയ നമ്പർ നൽകുന്ന ജോലി ആരംഭിച്ചത്. ഓരോ കിലോമീറ്റർ ദൂരത്തിലും ഇരുവശത്തെ മരങ്ങളിലായി. ഒന്നുമുതലുള്ള നമ്പറുകളാണ് നൽകുന്നത്. ചുവട്ടിൽ നിന്നും ഒരു മീറ്റർ ഉയരത്തിലാണ് നമ്പർ ഇടുന്നതിനായി തൊലി ചെത്തി മാറ്റിയിരിക്കുന്നത്. നമ്പർ ഇട്ടശേഷം മരത്തിൽ നമ്പറിട്ട ഭാഗത്തെ വണ്ണം, ഇനം എന്നിവ റജിസ്റ്ററിൽ രേഖപ്പെടുത്തിയാണ് സൂക്ഷിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗം നൽകിയ കരാർ പ്രകാരം നെന്മാറ അയിനം പാടം, എൻ എസ് എസ് കോളേജ്, ഗോമതി ഭാഗങ്ങളിലാണ് മരങ്ങൾക്ക് നമ്പർ നൽകുന്ന ജോലി ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് ആലത്തൂർ നിരത്ത് വിഭാഗം സബ് ഡിവിഷന്റെ കീഴിലാണ് കാലഹരണപ്പെട്ട രീതിയിൽ മരങ്ങൾക്ക് നമ്പർ നൽകുന്നത്. മരങ്ങളുടെ തൊലി ചെത്തി മാറ്റി നമ്പർ നൽകുന്നതുമൂലം മരങ്ങൾക്ക് ഉണക്കം തട്ടുകയും തൊലി ചെത്തി മാറ്റിയ ഭാഗത്ത് മരം ദ്രവിച്ച് ഉൾവശം പൊള്ളയായി മറിഞ്ഞുവീഴാനുള്ള സാധ്യതയേറുന്നതായി വൃക്ഷസ്നേഹികൾ പരാതിപ്പെട്ടു.
ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ പാതയോരത്തെ മരത്തിന്റെ തൊലിയിലെ മൊരി മാത്രം ചുരുണ്ടി മാറ്റി പെയിന്റ് ചെയ്തും നമ്പർ രേഖപ്പെടുത്തിയ തകരം / പ്ലാസ്റ്റിക് ഷീറ്റുകൾ മരത്തിൽ കെട്ടിനിർത്തുകയുമാണ് ചെയ്യുന്നത്. കേരളത്തിൽ മരത്തിൽ ആണി അടിക്കുന്നത് പോലും നിരോധിച്ചിട്ടുള്ള സ്ഥലത്താണ് തൊലി ചെത്തി മാറ്റി അശാസ്ത്രീയമായ രീതിയിൽ മരങ്ങൾക്ക് നമ്പർ ഇടുന്നതെന്ന് വൃക്ഷസ്നേഹികൾ ചൂണ്ടിക്കാട്ടിന്നു. അശാസ്ത്രീയമായ രീതിയിൽ മരങ്ങൾക്ക് നമ്പർ ഇടുന്നത് മൂലം തണൽ മരങ്ങൾക്ക് ഉണ്ടാകുന്ന നാശം വളരെ വിലപ്പെട്ടതാണ്. വർഷങ്ങൾക്കു മുമ്പ് തൊലി ചെത്തി മാറ്റി നമ്പർ നൽകിയ സ്ഥലം ഉണങ്ങി ദ്രവിച്ച് അകം പൊള്ളയാകുകയും ചില മരങ്ങൾക്ക് മുഴകളും ഉണ്ടായിട്ടുള്ളതും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുമരാമത്ത് റോഡരികുകളിൽ ഉള്ള മരങ്ങൾക്ക് ദോഷം ചെയ്യാത്ത രീതിയിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് റജിസ്റ്ററിൽ സൂക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!