കടുത്ത വേനലിൽ വൃക്ഷത്തൈ നടീൽ,  പാഴ് വേലയെന്ന്  വിമർശനം.

Share this News

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടുത്ത വേനലിൽ വൃക്ഷ തൈ നടീൽ നടത്തുന്നത്.  നെന്മാറ പഞ്ചായത്തിലെ ചാത്തമംഗലം ആറ്റുവായ് പുഴയോരത്താണ് കടുത്ത വേനലിൽ പണി നടത്തുന്നത്. നട്ട തൈകൾക്ക് തണലിനായി കുടിൽ നിർമ്മാണവും നടത്തി. കടുത്ത വേനൽ ആയതിനാൽ നട്ട തൈകൾ ഉണങ്ങാൻ തുടങ്ങിയതോടെ രാവിലെയും വൈകിട്ടും തൊഴിലാളികൾ വെള്ളം കോരി നനയ്ക്കുകയാണ്. ജൂൺ ജൂലൈ മാസങ്ങളിൽ നടത്തേണ്ട പണികൾ കടുത്ത ചൂടുള്ള സാമ്പത്തിക വർഷാവസാനം ആരംഭിച്ചതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ കഴിഞ്ഞാൽ  തൈകൾ സംരക്ഷിക്കാൻ കഴിയുകയില്ലെന്നും   വേനലിൽ ഉണങ്ങിപ്പോകുമെന്നും വിമർശകർ പറയുന്നു. സർക്കാർ പദ്ധതി രൂപരേഖ തയ്യാറാക്കി അംഗീകാരം കിട്ടുമ്പോഴേക്കും സമയം വൈകിയതാണ് വൃക്ഷത്തൈ നടീൽ പാഴ്  വേലയായി മാറാൻ കാരണം. പുഴയുടെ തീരത്ത് മുൾച്ചെടികൾ വളർന്നു കാടുപിടിച്ച പ്രദേശം വെട്ടിത്തളിച്ചാണ് വനവൽക്കരണം ആരംഭിച്ചത്. പൊതു  ശ്മശാനത്തിലേക്ക് പോകുന്ന വഴിയുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് തൈകളാണ്  ചൂടു കൂടിയ സമയത്ത്  നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നത്. അമ്പതോളം തൊഴിലാളികൾ രണ്ടാഴ്ചയിലേറെ ജോലി ചെയ്താണ്  വൃക്ഷത്തൈകൾ നട്ടത്.  പദ്ധതിക്കായി അനുവദിച്ച തുക ഈ  സാമ്പത്തിക വർഷം തന്നെ ചെലവാക്കണം എന്ന് നിബന്ധനയാണ് വേനൽക്കാലത്ത് തൈ നട്ടുപിടിപ്പിക്കുക എന്ന  സാഹസത്തിന് തൊഴിലുറപ്പ് അധികൃതരെ പ്രേരിപ്പിച്ചത്. ജൂൺമാസം വരെ പദ്ധതി നീട്ടി വെച്ചിരുന്നെങ്കിൽ  ഒരു വൃക്ഷത്തൈ പോലും ഉണങ്ങാതെ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യപ്രാർത്ഥത്തിൽ എത്താൻ കഴിയുമെന്നും വിമർശകർ പറയുന്നു.   

ചാത്തമംഗലം ആറ്റുവായി പുഴയോരത്ത് കടുത്ത വേനലിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്ന വൃക്ഷത്തൈകൾ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News
error: Content is protected !!