അഥിതി തൊഴിലാളികൾക്ക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി

Share this News

അഥിതി തൊഴിലാളികൾക്ക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി

ദേശീയ കൊതുക് ജന്യ രോഗ നിയന്ത്രണ പറിപാടിയുടെ (National Vector Born Disease Control Prigramme) ഭാഗമായി പാലക്കാട്‌ ജില്ലാ മെഡിക്കൽ ഓഫീസും, മൊബൈൽ ഇമിഗ്രാൻഡ്സ് സ്ക്രീനിംഗ് ടീം (MIST), നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്നലെ അഥിതി തൊഴിലാളികൾക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി.

മലേറിയ, ഫൈലേറിയ എന്നീ കൊതുക് ജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായാണ് നെല്ലിയാമ്പതിയിലെ രാജാക്കാട്, ഓറിയന്റൽ എസ്റ്റേറ്റുകളിലെ 50 ഓളം അഥിതി തൊഴിലാളികൾക്ക് രാത്രികാല രക്തപരിശോധന ക്യാമ്പ് നടത്തിയത്. നെല്ലിയാമ്പതി പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ അഫ്സൽ ബി, സൈനു സണ്ണി, ശരൺറാം.എസ് എന്നിവരുടെ നേതൃത്വത്തിൽ, ഡോ.ശിരൺ മോഹൻ, ജെ.എച് ഐ മാരായ സുജിത്ത് കുമാർ, സലിൽ ദേവ്, വോളന്റീർ ഷാഹുൽ എന്നിവരടങ്ങുന്ന MIST ടീം സംഗമാണ് രക്ത പരിശോധന നടത്തിയത്. രക്ത പരിശോധന ഫലം ഉടൻ അറിയാൻ സാധിക്കുമെന്നും, വരും മാസങ്ങളിലും ഇതു പോലെ രാത്രികാല രക്ത പരിശോധന ഉണ്ടാവുമെന്നും നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.
കാപ്പികുരു പറിക്കാൻ വെസ്റ്റ് ബംഗാൾ, തനിഴ്നാട് എന്നി സംസ്ഥാനങ്ങളിൽ നിന്നും അഥിതി തൊഴിലാളികൾ വന്നിട്ടുള്ളത്.

ജില്ലാ MIST ടീം സംഘവും, നെല്ലിയമ്പതി പി എച് സി യിലെ ഉദ്യോഗസ്ഥരും സംയുക്തമായി രാജാക്കാട് എസ്റ്റേറ്റിൽ അതിഥി തൊഴിലാകളുടെ രക്തം പരിശോധിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News
error: Content is protected !!