പച്ചിലവളച്ചെടികൾ ഉഴുതുമറിക്കാൻ പാടുപെട്ട് കർഷകർ

Share this News


വേനൽമഴയ്ക്കുമുമ്പ്‌ നിലമൊരുക്കി പച്ചിലവളച്ചെടികൾ പാകിയ കർഷകർ ഉഴുതുമറിക്കാൻ പാടുപെടുന്നു. അയിലൂർ കൃഷിഭവനുകീഴിലുള്ള ഒറവഞ്ചിറ പാടശേഖരത്തിലാണ് ഡെയിഞ്ച ഇനത്തിൽപ്പെട്ട പച്ചിലവളച്ചെടി വളർന്നുവലുതായത്. മഴ കുറഞ്ഞതോടെയാണ് കർഷകർ ചെടികൾ ഉഴുതുമറിച്ച് കൃഷിയിറക്കാൻ തീരുമാനിച്ചത്. ചെടി ഏഴടിയോളം വളർന്നുവന്നതോടെ പാടത്ത് ട്രാക്ടർ ഇറക്കാൻപോലും ബുദ്ധിമുട്ടായി.

ചെടികൾ പൂത്തുതുടങ്ങിയതോടെ, വേരിൽ സംഭരിച്ച നൈട്രജൻ നഷ്ടപ്പെടുമെന്നതിനാലാണ് ഞാറ്റടി വളർച്ചയെത്തുന്നതിനുമുമ്പുതന്നെ പച്ചിലവളച്ചെടി ഉഴുതുമറിക്കുന്നത്. പ്രദേശത്തെ കർഷകർ ജൂൺ ആദ്യവാരമാണ് ഞാറ്റടി തയ്യാറാക്കിയത്. പച്ചിലവളച്ചെടികൾ ഒരാഴ്ചകൊണ്ട് വെള്ളത്തിൽ അലിഞ്ഞ് മണ്ണിൽ ലയിക്കുമെന്ന പ്രതീക്ഷയിലാണ് ഒന്നാംവിള നെൽക്കൃഷിക്കായി കർഷകർ ഒരുങ്ങുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!