ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ഇന്ത്യൻ ടീം വിജയികളായി
ജൂലൈ 5 6 7 തീയതികളിൽ നേപ്പാളിലെ പോക്കറ രംഗശാല ഇന്റർനാഷണൽ സ്റ്റേഡിയത്തിൽവെച്ച് നടന്ന ഇന്തോ–നേപ്പാൾ സെവൻ എ സൈഡ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ഇന്ത്യൻ ഫുട്ബോൾ ടീം വിജയികളായി. ഇന്ത്യ നേപ്പാൾ ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുത്ത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ മത്സരത്തിൽ ഭൂട്ടാനുമായി 2 ഗോളിനെതിരെ 3 ഗോളുകൾ നേടിക്കൊണ്ട് ഇന്ത്യ ജയിക്കുകയുണ്ടായി തുടർന്ന് ഫൈനലിൽ നേപ്പാളിനെതിരെ ഇന്ത്യ കളിക്കുകയും രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തി. കളിയുടെ എട്ടാമത്തെ മിനിറ്റിൽ ഇന്ത്യൻ ടീമിന്റെ സ്ട്രൈക്കർ ആയ ആൾഡ്രിൻ ജോബിയുടെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തുകയും പതിനഞ്ചാമത്തെ മിനിറ്റിൽ നേപ്പാൾ സമനില നേടുകയും ചെയ്തു കളിയുടെ രണ്ടാം പകുതിയിൽ 35,42,54 എന്നീ മിനിറ്റുകളിൽ വിഷ്ണു, ഫർഹാൻ, ഫാറൂഖ് എന്നിവരുടെ ഗോളുകളിൽ ഇന്ത്യ വിജയം ഉറപ്പിക്കുകയും കിരീടം ചൂടുകയും ചെയ്തു. ഇന്ത്യൻ ടീമിനായി കളിച്ച ആൽഡ്രിൻ ജോബി, വിഷ്ണു വി ബി, അദ്വൈത് കൃഷ്ണ,ആദ്യൻ സന്തോഷ്, ആദിത്യ ദാസ് തുടങ്ങിയവർ കണ്ണമ്പ്ര വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ ഏറെക്കാലമായി പരിശീലനം ചെയ്തു വരുന്നവരാണ്. പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യൻ ടീം നേപ്പാളിനെ പരാജയപ്പെടുത്തുകയും ഫൈനൽ മത്സരത്തിൽ ഭൂട്ടാനുമായി രണ്ടു ഗോളിന് എതിരെ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് ഇന്ത്യൻ വനിതാ ടീം വിജയികൾ ആവുകയും ചെയ്തു.