സംസ്ഥാന സ്കൂൾ കലോത്സവം; പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു

Share this News

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ
കലോത്സവം ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിൽ വച്ച് നടക്കും. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ
നിന്നും നൂറ്റി പത്തും,
സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും,
അറബിക് കലോത്സവത്തിൽ പത്തൊമ്പതും
ഇനങ്ങളിലായി
ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിലായി പതിനയ്യായിരത്തിൽ പരം കലാ
പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ
അക്കോമഡേഷൻ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്.
കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ
കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്.

സ്വർണ്ണകപ്പിന്റെ ഘോഷയാത്ര ഡിസംബർ 31 ന്
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി ജനുവരി 3 ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ
തട്ടത്ത്മലയിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ്.പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ്
കലാമത്സരങ്ങൾ അരങ്ങേറുന്നത്.
പ്രസ്തുത വേദികൾക്ക് കേരളത്തിലെ
നദികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
സെൻട്രൽ സ്‌റ്റേഡിയം,
വിമൺസ് കോളേജ്,
മണക്കാട് ഗവൺമെന്റ് എച്ച്.എസ്.എസ്.
തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങൾ അരങ്ങേറുന്നത്.
ടാഗോർ തീയേറ്ററിൽ നാടകവും,
കാർത്തിക തിരുനാൾ തീയേറ്ററിൽ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും
ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിലും,
ബാന്റ്‌മേളം പട്ടം സെന്റ് മേരീസ് സ്‌കൂൾ
ഗ്രൗണ്ടിലും നടത്തപ്പെടുന്നു.
ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ്
ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ട്.

മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കർശന നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.
ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ
അയോഗ്യരാക്കുന്നതും പരിഗണനയിലാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News
error: Content is protected !!