വടക്കഞ്ചേരി പ്രധാനി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

Share this News


നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ  വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രധാനിയിൽ താമസിക്കുന്ന നസീർ,(38) എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ വകുപ്പ് 15 ചുമത്തി നാടുകടത്തി.  കാപ്പ നിയമം 15(1) (a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 1 വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.  വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി കെ.പി. തുടർനടപടികൾ സ്വീകരിച്ചു.
2024 വർഷത്തിൽ മെയ് മാസത്തിൽ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തുന്ന കാര്യം പോലീസിനോട് പറഞ്ഞു കൊടുക്കുന്നു എന്ന വിരോധം വെച്ച് കണ്ണമ്പ്ര കൊട്ടേക്കാട് എന്ന സ്ഥലത്തെ വീട്ടിൽ അതിക്രമിച്ച് കയറി കുറ്റകരമായ നരഹത്യാശ്രമം നടത്തിയതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.
   അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായ നരഹത്യചെയ്യുവാനുള്ള ശ്രമം, സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കയ്യേറ്റവും, കുറ്റകരമായ ബലപ്രയോഗവും നടത്തുക,  കുറ്റകരമായ നരഹത്യചെയ്യുവാനുള്ള ശ്രമം, നഷ്ടം വരുത്തുന്ന വിധത്തിൽ ദ്രോഹം ചെയ്യുക, ദേഹോപദ്രവത്തിനോ കയ്യേറ്റത്തിനോ അന്യായമായ തടസ്സത്തിനോ ഒരുക്കം കൂട്ടിയതിനുശേഷമുള്ള ഭവനഭേദനം, കുറ്റകരമായി ഭയപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് നസീറിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!