Share this News

അങ്കമാലിയിൽ ട്രാവലർ,തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കിഴക്കഞ്ചേരി സ്വദേശി മരിച്ചു
എറണാങ്കുളം എംസി റോഡിൽ ട്രാവലർ,തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.
കിഴക്കഞ്ചേരി തച്ചക്കോട് പാരിജാൻ ബസ്സ് ഉടമ മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ മജീദാണ് (53)മരണപ്പെട്ടത്.
അപകടത്തിൽപ്പെട്ട ട്രാവലറിന്റെ ഡ്രൈവറായിരുന്നു അബ്ദുൽ മജീദ്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റ 19 പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News