

പരിശോധന കുറഞ്ഞു വീണ്ടും വഴിനീളെ മാലിന്യം
പരിശോധന കുറഞ്ഞതോടെ വടക്കഞ്ചേരിടൗണിൽ വീണ്ടും മാലിന്യം വലിച്ചെറിയൽ തുടങ്ങി. വടക്കഞ്ചേരി-നായർത്തററോഡ്, കിഴക്കഞ്ചേരിറോഡ്, കമ്മാന്തറ റോഡ്, റോയൽ ജങ്‌ഷൻഭാഗത്തുള്ള സർവീസ് റോഡ്,മിഷൻ സ്കൂളിന് പിൻവശം,പള്ളിക്കാട് റോഡ് എന്നിവിടങ്ങളിലാണ് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കിലാക്കിയുമാണ് മാലിന്യംതള്ളൽ. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അപൂർവമായി മാത്രമേ പരിശോധന നടത്താറുള്ളൂ. പരിശോധനനടക്കുന്ന സമയത്ത് മാലിന്യംതള്ളുന്നത് കുറയും.
മാസങ്ങൾക്കുമുമ്പ് റോഡരികിൽ കൂടിക്കിടന്നിരുന്ന മാലിന്യം ഗ്രാമപ്പഞ്ചായത്ത് നീക്കം ചെയ്യുകയും ഇവിടങ്ങളിൽ വീണ്ടും മാലിന്യംതള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. പതിവായി മാലിന്യംതള്ളുന്ന 10 കേന്ദ്രങ്ങളിൽ ക്യാമറസ്ഥാപിക്കാനുള്ള നടപടി നടക്കുന്നുണ്ടെന്നും ക്യാമറ നിരീക്ഷിച്ച് മാലിന്യംതള്ളുന്നവരെ പിടികൂടി പിഴചുമത്തുമെന്നും ഗ്രാമപ്പഞ്ചായത്തധികൃതർ പറഞ്ഞു.
ഹരിതകർമസേനാംഗങ്ങൾ വീടുകളിൽനിന്നെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ സ്ഥലമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് മിനി എം.സി.എഫുകളില്ലാത്തതിനാൽ മാലിന്യം ചാക്കിലാക്കി റോഡരികിലാണ് വെക്കുന്നത്. ഇവ നായ്ക്കൾ വലിക്കുന്നതിനാൽ മിക്കപ്പോഴും മാലിന്യം റോഡിൽ ചിതറിക്കിടക്കുന്ന സ്ഥിതിയുമുണ്ട്.
.

.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

