24 ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു

Share this News


ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വതന്ത്രമായ സഞ്ചാരത്തിനുള്ള അവസരം ഉറപ്പാക്കുക, സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പുവരുത്തുക, ജോലിക്ക് പോകുന്നതും വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതും പരസഹായം കൂടാതെ എളുപ്പമാക്കുക  ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘സജീവ ചക്രങ്ങള്‍ പുതിയ വഴി പുതിയ പ്രയാണം’ പദ്ധതിയില്‍ 24 ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഇടപെടാന്‍ സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വഴി സാധിക്കുമെന്നും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും സ്വതന്ത്രമായ സഞ്ചാരത്തിനുള്ള സാഹചര്യമൊരുക്കുന്നതിനായി ഇടപെടാന്‍ ഭിന്നശേഷിക്കാര്‍ക്ക് കഴിയുമെന്ന് മുഖ്യാതിഥിയായ അസിസ്റ്റന്റ് കലക്ടര്‍ ഡോ.എസ്.മോഹനപ്രിയ പറഞ്ഞു.  ഭിന്നശേഷിക്കാര്‍ക്ക് ഗുണമേന്മയുള്ള സ്വതന്ത്രമായ ജീവിതം നയിക്കാന്‍ പദ്ധതി പ്രയോജനം ചെയ്യുമെന്ന് പദ്ധതി നിര്‍വഹണ  ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അഭിപ്രായപ്പെട്ടു.

103000 രൂപ ചിലവ് വരുന്ന സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ അഞ്ച് വനിതകള്‍ ഉള്‍പ്പെടെ 24 ഭിന്നശേഷിക്കാര്‍ ഏറ്റുവാങ്ങി. 2023-24 സാമ്പത്തിക വര്‍ഷത്തെ പഞ്ചായത്തുതല ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സ്‌കൂട്ടറുകള്‍ നല്‍കിയത്.

ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനിത പോള്‍സണ്‍, മെമ്പര്‍ വി.പി.ഷാനിബ,  ആര്‍.ടി.ഒമാരായ ദിലീപ്, ജനിക്‌സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ഫിനാന്‍സ് ഓഫീസര്‍ അനില്‍കുമാര്‍, സീനിയര്‍ സൂപ്രണ്ട് പ്രകാശ്, പ്രതീഷ് നൂര്‍ജറ്റ്, ഷൗക്കത്തലി, വൈഷ്ണവ്, നീതു പ്രസാദ്, നീതു മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!