
മലയാളം സബ്ബ് ആർട്ടിസ്റ്റ് അസോസിയേഷൻ കേരളയുടെ (സിനിമ& സീരിയൽ) സംസ്ഥാന കൺവെൻഷൻ തരൂർ എംഎൽഎ പി. പി സുമോദ് ഉദ്ഘാടനം ചെയ്തു
സിനിമ സീരിയൽ മേഖലയിൽ സബ് ആർട്ടിസ്റ്റുകൾ വളരെയധികം ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നും അവരുടെ തൊഴിൽ അവകാശങ്ങൾക്കും തൊഴിലെടുക്കുന്ന സാഹചര്യങ്ങൾക്കും അനുസൃതമായി വേതനം നൽകണമെന്നും കാലാനുസൃതമായി സബ് ആർട്ടിസ്റ്റുകളുടെ തൊഴിൽമേഖലയെ പരിഷ്കരിക്കണമെന്നും പിപി സുമോദ് എംഎൽഎ ആവശ്യപെട്ടു മലയാളം സബ് ആർട്ടിസ്റ്റ് അസോസിയേഷൻ കേരളയുടെ( എം സാക്ക്) പ്രഥമ സംസ്ഥാന കൺവെൻഷൻ വടക്കാഞ്ചേരി ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, സംസ്ഥാന പ്രസിഡണ്ട് ബഫീഖ് ബക്കർ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ളAS, മുരളീധരൻ മമ്പാട് അനന്തൻ കവള പാടം, റഫീഖ് ഹമീദ്, സലിലൻ വെള്ളായണി, കലാഭവൻ സലീം, തമിഴ്നാട് സബ് ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ട് ആർ എസ് സുന്ദര രാജൻ തുടങ്ങിയവർ സംബന്ധിച്ചു, റഹ്മത്തുള്ള സ്വാഗതവും ശരീഫ് തൃശൂർ നന്ദിയും പറഞ്ഞു
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
