

ഇന്ത്യയിലാദ്യമായി ഒരു തദ്ദേശ സ്വയംഭരണസ്ഥാപനം എന്ന നിലയിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ
പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസ്, വിയർ ഡാം എന്നിവയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ അദ്ധ്യക്ഷത വഹിക്കും. ആലത്തൂർ എം.പി. കെ.രാധാകൃഷ്‌ണൻ, ആലത്തൂർ എം.എൽ.എ. കെ.ഡി. പ്രസേനൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
പാലക്കാട് ജില്ലാ പഞ്ചായത്ത് 1956 ലെ കമ്പനീസ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയാണ് ഒരു മെഗാവാട്ട് സ്ഥാപിത ശേഷിയും 3.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതുമായ പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നത്.
വൈകുന്നേരം 3 മണിക്ക് കിഴക്കഞ്ചേരി കൊന്നയ്ക്കൽകടവ് ജംഗ്ഷനിൽ വെച്ച്
നടക്കുന്ന യോഗത്തിൽ
സി. കെ. ചാമുണ്ണി (വൈസ് പ്രസിഡൻ്റ് ജില്ലാപഞ്ചായത്ത് പാലക്കാട് ഡയറക്ടർ & ചീഫ് ഫൈനാൻസ് ഓഫീസർ, പി.എസ്.എച്ച്.സി.എൽ)
അനിത പോൾസൺ
(ചെയർപേഴ്‌സൺ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത് പാലക്കാട് & ഡയറക്ടർ, പി.എസ്.എച്ച്.സി.എൽ),
നീതു പി.സി.
(ചെയർപേഴ്‌സൺ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്, പാലക്കാട് & ഡയറക്ടർ, പി.എസ്.എച്ച്.സി.എൽ),
ശാലിനി കറുപ്പേഷ്
(ചെയർപേഴ്‌സൺ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത് പാലക്കാട് & ഡയറക്ടർ, പി.എസ്.എച്ച്.സി.എൽ),
ഷാബിറ ടീച്ചർ
(ചെയർപേഴ്‌സൺ, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, ജില്ലാപഞ്ചായത്ത് പാലക്കാട്),
രജനിബാബു
(പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത്, ആലത്തൂർ),
കവിതാ മാധവൻ (പ്രസിഡന്റ്റ് കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്),
എം.രാമൻകുട്ടി
(സെക്രട്ടറി, ജില്ലാപഞ്ചായത്ത് പാലക്കാട്)
CS അനഘാലക്ഷ്മി പി.ബി.
(കമ്പനി സെക്രട്ടറി,
പി.എസ്.എച്ച്.സി.എൽ., പാലക്കാട്,),പ്രസാദ് മാത്യു
(ചീഫ് എഞ്ചിനീയർ, പി.എസ്.എച്ച്.സി.എൽ, പാലക്കാട്) എന്നിവർ സംസാരിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
