
കാട്ടാന ആക്രമണം തുടരുന്ന ഇരുമ്പുപാലം ഇരുട്ടിൽ തന്നെ
ഇരുമ്പുപാലം കുതിരാൻഭാഗത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം കാട്ടാന ഇറങ്ങുകയും ആക്രമണം ഉണ്ടാവുകയും ചെയ്തു. വാച്ചറേയും ഫോറസ്റ് വാഹനത്തെയും ആക്രമിക്കുന്ന സംഭവം ഉണ്ടായി. എന്നാൽ ജനങ്ങളുടെ ആശങ്ക ഈ പ്രദേശത്ത് വേണ്ടത്ര വൈദ്യുത വിളക്കുകൾ ഇല്ല എന്നുള്ളതാണ്. ദൃശ്യത്തിൽ കാണുന്നതുപോലെ ഇരുമ്പുപാലത്തിനു മുകളിലും സമീപ സ്ഥലങ്ങളും പൂർണ്ണമായും ഇരുട്ടിൽ ആണെന്ന് തന്നെ പറയാം. ഉടൻ ഇരുമ്പുപാലം പ്രദേശം മുതൽ കുതിരാൻ അമ്പലം വരെ നല്ല വെളിച്ചമുള്ള വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണമെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്. സംഭവം ഉണ്ടായ ദിവസം ജനപ്രതിനിധികൾ വന്ന് ഇവിടെ ബൾബുകൾ പല ഭാഗത്തായി മാറ്റിയിട്ടെങ്കിലും ഇരുമ്പ് പാലത്തിൻറെ സമീപത്ത് വേണ്ടത്ര പ്രകാശമില്ല അതുകൊണ്ടുതന്നെ ഈ ഭാഗത്ത് എത്രയും പെട്ടെന്ന് ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

