
9 വർഷം കൊണ്ട് 2100 മെഗാ വാട്ട്സ് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിച്ച് ചരിത്രം സൃഷ്‌ടിച്ചു : മന്ത്രി കെ കൃഷ്ണൻകുട്ടി
ഈ സർക്കാർ കഴിഞ്ഞ 9 വർഷം കൊണ്ട് 2100 മെഗാ വാട്ട്സ് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിച്ച് ചരിത്രം സൃഷ്‌ടിച്ചുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സർക്കാർ കൃത്യമായ കർമ്മപദ്ധതി നടപ്പിലാക്കിയതിലൂടെ ലോഡ് ഷെഡ്‌ഡിങ്ങോ പവർ കട്ടോ സംസ്ഥാനത്തുണ്ടായില്ല. പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പാലക്കുഴി തിണ്ടില്ലം മിനി ജല വൈദ്യുതപദ്ധതി പവർ ഹൗസ്, വിയർ ഡാം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്രത്തിലാദ്യമായി രണ്ട് വൈദ്യുത പദ്ധതികൾ നടപ്പിലാക്കിയ പാലക്കാട് ജില്ലാ പഞ്ചായത്തിനെ അഭിനന്ദിക്കുന്നു. സോളാർ പദ്ധതിയിലൂടെ ഓരോ ഗ്രാമപഞ്ചായത്തുകളും വൈദ്യുത പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
കൊന്നക്കൽക്കടവ് ജങ്ഷനിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷത വഹിച്ചു.സി. കെ. ചാമുണ്ണി (വൈസ് പ്രസിഡൻ്റ് ജില്ലാപഞ്ചായത്ത് പാലക്കാട് ഡയറക്ടർ & ചീഫ് ഫൈനാൻസ് ഓഫീസർ, പി.എസ്.എച്ച്.സി.എൽ)
അനിത പോൾസൺ (ചെയർപേഴ്‌സൺ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത് പാലക്കാട് & ഡയറക്ടർ, പി.എസ്.എച്ച്.സി.എൽ),
നീതു പി.സി. (ചെയർപേഴ്‌സൺ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്, പാലക്കാട് & ഡയറക്ടർ, പി.എസ്.എച്ച്.സി.എൽ),
ശാലിനി കറുപ്പേഷ് (ചെയർപേഴ്‌സൺ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത് പാലക്കാട് & ഡയറക്ടർ, പി.എസ്.എച്ച്.സി.എൽ),
ഷാബിറ ടീച്ചർ (ചെയർപേഴ്‌സൺ, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, ജില്ലാപഞ്ചായത്ത് പാലക്കാട്),
രജനിബാബു (പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത്, ആലത്തൂർ), കവിതാ മാധവൻ (പ്രസിഡന്റ്റ് കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്),
എം.രാമൻകുട്ടി (സെക്രട്ടറി, ജില്ലാപഞ്ചായത്ത് പാലക്കാട്) CS അനഘാലക്ഷ്മി പി.ബി.
(കമ്പനി സെക്രട്ടറി, പി.എസ്.എച്ച്.സി.എൽ., പാലക്കാട്,),പ്രസാദ് മാത്യു
(ചീഫ് എഞ്ചിനീയർ, പി.എസ്.എച്ച്.സി.എൽ, പാലക്കാട്) എന്നിവർ സംസാരിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

