
തൃശ്ശൂർ ദേശീയപാത 544-ൽ വാണിയമ്പാറ മുതൽ പാലിയേക്കര വരെയുള്ള 32.5 കിലോമീറ്ററിൽ സേഫ് കോറിഡോർ പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. സംസ്ഥാനത്താദ്യമായാണ് അത്യാധുനി കശേഷിയുള്ള സി.സി.ടി.വി. നിരീക്ഷണ സംവിധാനമടക്കമുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ സ്വിച്ച് ഓണും പ്രവർത്തനോദ്ഘാടനവും നടത്തറ സിഗ്നൽ പരിസരത്ത് മന്ത്രി കെ. രാജൻ നിർവഹിക്കും.
തൃശൂർ ജില്ലയിലെ ഏറ്റവും തിരക്കേറിയ ദേശീയപാത 544-ൽ 24 മണിക്കൂറും സാന്നിധ്യവും ശക്തമായ സുരക്ഷാനിരീക്ഷണസംവിധാനവും ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളാ റോഡ് സേഫ്റ്റി ഫണ്ടിൽനിന്ന് 1.82 കോടി രൂപ ചെലവഴിച്ചാണ് 60 ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നത്. ദേശീയപാതകളിൽ ഉണ്ടാകുന്ന അപകടങ്ങൾ പലതും എങ്ങനെയാണ് സംഭവിച്ചത് എന്ന് അറിയാത്തതും അതുപോലെതന്നെ അപകടത്തിൽ പെടുന്ന വാഹനങ്ങൾ കണ്ടെത്താൻ പോലീസ് പലപ്പോഴും ബുദ്ധിമുട്ടുന്ന ഒരു സാഹചര്യം നിലവിൽ ഉണ്ടായിരുന്നു അതിനൊരു പരിഹാരം കൂടിയാണ് സി.സി.ടി.വി. സംവിധാനത്തോടെയുള്ള സേഫ് കോറിഡോർ പദ്ധതി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
