ഒല്ലൂക്കര ബ്ലോക്കിൽ വരാൽ മത്സ്യക്കുഞ്ഞ് വിതരണം നടത്തി

Share this News

ഒല്ലൂക്കര ബ്ലോക്കിൽ വരാൽ മത്സ്യക്കുഞ്ഞ് വിതരണം നടത്തി

സംസ്ഥാന ഫിഷറീസ് വകുപ്പ് പീച്ചി മത്സ്യഭവൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മുറ്റത്തൊരു മീൻത്തോട്ടം – പടുതാകുളത്തിൽ മത്സ്യകൃഷി ചെയ്യുന്ന 32 ഗുണഭോക്താകൾക്ക് ഒല്ലൂക്കര ബ്ലോക്കിൽ വെച്ച് സൗജന്യമായി വരാൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ .രവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു . പി . ആർ. അദ്ധ്യക്ഷത വഹിച്ചു. പീച്ചി മത്സ്യഭവൻ ഓഫീസർ മനോജ് .സി.കെ , ഫിഷറീസ് ഓഫീസർ ആഷ്ലി , ഫിഷറീസ് ഉദ്യോഗസ്ഥരായ
സിന്ധു കെ.സി , സ്റ്റാർലിൻ , പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!