Share this News

ഒരിടവേളയ്ക്കു ശേഷം ഇളവം പാടം വാണിയംകോട്ടിൽ എസ്. അനിൽകുമാറും ഭാര്യ സുജ അനിൽകുമാറും ഒരുമിച്ച് മത്സര രംഗത്ത്
കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫിന്റെ ഘടക കഷിയായ സിഎംപി സ്ഥാനാർഥികളായാണ് ഇരുവരും അടുത്തടുത്ത വാർഡുകളിൽ മത്സരിക്കുന്നത്. സുജ അഞ്ചാംവാർഡായ ഇളവം പാടത്തും അനിൽകുമാർ ആറാംവാർഡായ ചെറുകുന്നത്തുമാണ് ജനവിധി തേടുന്നത്.
2015-ൽ ഇരുവരും ആദ്യമായി ഒരുമിച്ചിറങ്ങിയപ്പോൾ ജയം ഇവർക്കൊപ്പമായിരുന്നു. 2010 മുതൽ സുജ മത്സ രരംഗത്തുണ്ട്. അന്നുമുതൽ തുടർച്ചയായി മൂന്നുതവണ വിജയിച്ചു. അഞ്ചാംവാർഡ് നിലവിൽ സുജയുടെ സിറ്റിങ് സീറ്റാണ്. നാലാംവാർഡിലെ നിലവിലെ അംഗമായ സജിത ശിവദാസാണ് അഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി. ആറാംവാർഡിൽ കെ. താജുദീനാണ് അനിൽകുമാറിനെതിരെയുള്ള എൽഡി എഫ് സ്ഥാനാർഥി.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News