Share this News

കാവശ്ശേരിയിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മത്സരിക്കാനൊരുങ്ങി ദമ്പതിമാർ
കാവശ്ശേരി ചേറുംങ്കോട് സ്വദേശികളായ സുനിൽകുമാർ–സ്നേഹലത ദമ്പതികൾ ഒരുമിച്ച് തെരഞ്ഞെടുപ്പ് മത്സരരംഗത്ത്. 7-ാം വാർഡിൽ BJP സ്ഥാനാർത്ഥിയായി രണ്ടാം തവണ മത്സരിക്കുന്നത് സുനിൽകുമാറാണ്. അതേസമയം തൊട്ടടുത്ത 8-ാം വാർഡിൽ ഭാര്യ സ്നേഹലതയും മത്സരിക്കുന്നു.
ഇന്ന് ഇരുവരും ചേർന്നെത്തിയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. പ്രവാസി ജീവിതം കഴിഞ്ഞ് സ്വന്തം ബിസിനസും നടത്തി വരുന്ന സുനിൽകുമാറും, CSC സെന്റർ നടത്തിപ്പിലൂടെ ജനകീയ മുഖമായ സ്നേഹലതയും, അയൽ വാർഡുകളിൽ മത്സരിക്കുന്നതോടെ ഇരുവരും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കാവശ്ശേരിയിലെ BJP പ്രവർത്തകർ.
RSS ചുമതലയുള്ള മനു സുനിൽകുമാറിന്റെ പിതാവാണ്. ബാലഗോകുലത്തിൽ സജീവ അംഗങ്ങളായ അനാമികയും സോനാലികയും ഈ ദമ്പതികളുടെ രണ്ടു പെൺമക്കളാണ്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News