
പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ യൂത്ത് ലീഗ്; വിസാർഡ് ഫുട്ബോൾ അക്കാദമിക്ക് അഭിമാന നേട്ടം
പാലക്കാട് വെച്ച് നടന്ന ഡിസ്റ്റിക് ഫുട്ബോൾ അസോസിയേഷൻ യൂത്ത് ലീഗ് മത്സരങ്ങൾക്കായി വിസാർഡ് ഫുട്ബോൾ അക്കാദമിയിലെ അണ്ടർ 13 അണ്ടർ 15 വിഭാഗത്തിൽ ഈ വർഷം ആദ്യമായാണ് കളിക്കാൻ ഇറങ്ങിയത് പാലക്കാട് സോണിലെ അണ്ടർ 13 വിഭാഗത്തിൽ മികച്ച 12 അക്കാദമികൾ കളിച്ചിരുന്നു വാശിയേറിയ നാല് മത്സരങ്ങളിൽ മൂന്ന് മികച്ച വിജയം കൈവരിച്ച് രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി ഒരു മത്സരത്തിൽ ചെറിയ ഒരു പിഴവ് മാത്രമാണ് അണ്ടർ 13 വിഭാഗത്തിൽ ഒന്നാം സ്ഥാനം നഷ്ടമായത് . അണ്ടർ 15 വിഭാഗത്തിൽ SNBS ഫുട്ബോൾ അക്കാദമി, ടാലന്റ് ഫുട്ബോൾ അക്കാദമി, മിഷൻ സ്കൂൾ പാലക്കാട്, തുടങ്ങിയ ശക്തരായ ടീമുകളുമായി കളിക്കേണ്ടിവന്നു 5 മത്സരങ്ങളിൽ മൂന്നു മത്സരം മികച്ച വിജയം കൈവരിക്കുകയും അവസാന മത്സരത്തിൽ പാലക്കാട് ജില്ലയിൽ മികച്ച അക്കാദമി ആയ ടാലന്റ് ഫുട്ബോൾ അക്കാദമിയുമായി ശക്തമായ പ്രകടനം കാഴ്ചവച്ച് 4-2 എന്ന നിലയിൽ തോൽവി നേരിടേണ്ടിവരുകയും മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു ആദ്യമായി കേരള ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ നടക്കുന്ന യൂത്ത് ലീഗ് കളിക്കുന്ന പ്രശ്നമോ ഭയമോ ഇല്ലാതെ പാലക്കാട് ജില്ലയിലെ എല്ലാ ടീമുകളുടെയും പ്രശംസ പിടിച്ചു പറ്റുന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മികച്ച ടീമുകളെ പരാജയപ്പെടുത്തി രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുകയും വിസാർഡ് ഫുട്ബോൾ അക്കാദമിയുടെയും കണ്ണമ്പ്ര എന്ന നമ്മുടെ നാടിന്റെ പേരും അഭിമാനത്തോടെ ഉയർത്തുകയും ചെയ്ത കണ്ണമ്പ്ര വിസാർഡ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് അക്കാദമിയുടെ ഒരായിരം സ്നേഹവും നന്ദിയും അറിയിക്കുന്നു എന്ന് അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറും പരിശീലകനുമായ പി എച്ച് നിഷാദ് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

