തോട്ടപ്പയർ വിളവെടുപ്പിന് പാകമാകുന്നു.

Share this News

റബ്ബർ തോട്ടങ്ങളിൽ കള നിയന്ത്രണത്തിനായി വെച്ചു പിടിപ്പിച്ച തോട്ടപ്പയർ വിളവെടുപ്പിന് പാകമാകുന്നു. റബ്ബർ തോട്ടങ്ങളിൽ കള നിയന്ത്രണത്തിനും പച്ചിലവളത്തിനും ഈർപ്പം നിലനിർത്താനുമായാണ് തോട്ടപ്പയർ കൃഷി ചെയ്യുന്നത്. മഞ്ഞ് പെയ്തു തുടങ്ങിയതോടെ തോട്ടപ്പയർ പൂത്തു തുടങ്ങി. സ്ഥിരമായി തോട്ടപ്പയർ വിത്ത് സംഭരിക്കുന്നവർ തോട്ടങ്ങളിൽ ചാഴി തുടങ്ങിയ കീടങ്ങളുടെ ആക്രമണം ഒഴിവാക്കുന്നതിനും  കൂടുതൽ പൂക്കളും കായ്കളും ഉണ്ടാകുന്നതിനുള്ള മരുന്നും തളിച്ചു തുടങ്ങി. റബ്ബർ തോട്ടം ഉടമകൾക്ക് ചെറിയ സംഖ്യ പാട്ടമായി നൽകിയാണ് തോട്ടപ്പയർ വ്യാപാരികൾ പ യർ സംഭരിക്കുന്നത്.  പുതുതായി റബ്ബർ നട്ട തോട്ടങ്ങളിൽ വിത്ത് കൊണ്ടുപോയി പയർ പിടിപ്പിച്ച് കൊടുക്കുന്ന രീതിയും ഉണ്ട്. വർഷത്തിൽ ചെറിയ സംഖ്യ തോട്ടം ഉടമകൾക്കും നൽകുന്നതിനാൽ തോട്ടത്തിൽ പന്തക്കാടുകളും മറ്റും വളരുന്നത് ഒഴിവാക്കുക ഒഴിവായി കിട്ടും എന്ന് മെച്ചവും കർഷകർക്കുണ്ട്.  പയർ നട്ടുവളർത്തുന്നത് കൊണ്ട് തോട്ടം ഉടമകൾക്ക് നൈട്രജൻ വളവും പാഴ്ച്ചെടികൾ  വളർന്നു കയറുന്നതും ഒഴിവാകുകയും തോട്ടം മുഴുവൻ പൊതിയിട്ട രീതിയിൽ ഈർപ്പം  നിലനിൽക്കും  എന്ന മേന്മയും ഉണ്ട്. റബ്ബർ ബോർഡ് തോട്ടങ്ങളിൽ ഇടവിളയായി തോട്ടപ്പയർ വച്ചു പിടിപ്പിക്കാൻ പ്രോത്സാഹനം നടത്തുന്നുണ്ട്. തോട്ടപ്പയർ കൃഷിയിടങ്ങളിൽ നിന്ന് പറിച്ച് ഉണക്കി സംഭരിക്കുന്ന കരിമ്പാറ പറയമ്പളം സ്വദേശി കെ. പി. ചെന്താമരാക്ഷൻ ഇതിനായി  പാട്ടത്തിന് എടുത്ത തോട്ടങ്ങളിൽ കീടനാശിനിയും പൂവിടുന്നതിനുള്ള ഹോർമോണും തളിച്ചു തുടങ്ങി. ചെറുപയർ, ഉഴുന്ന് എന്നിവയുടെ വലുപ്പത്തിലുള്ള പയർ മൂപ്പത്തുമ്പോൾ പറിച്ചെടുക്കുക എന്നത് വലിയ തൊഴിൽ അധ്വാനം വരുന്ന പണിയാണെന്നും, മയിൽ തുടങ്ങിയ പക്ഷികൾ ഇത് കൊത്തിതിന്ന് നശിപ്പിക്കാറുണ്ടെന്നും കർഷകർ പറയുന്നു. മൂപ്പത്തിയ കായകൾ സമയത്തിന് പറിച്ചെടുത്തില്ലെങ്കിൽ പൊട്ടിത്തെറിച്ച് പയർ നഷ്ടപ്പെടാനും ഇടയാക്കും എന്നും ആയതിനാൽ മൂപ്പ എത്തുന്നതിന് മുമ്പ് തന്നെ കായകൾ പറിച്ച് പ്രത്യേകം തയ്യാറാക്കിയ  സിമന്റ് തറയിലോ പ്ലാസ്റ്റിക് ഷീറ്റുകളിലൊ ഇട്ടു  ഉണക്കി പൊളിച്ചടുത്താണ് വിത്ത് സംഭരിക്കുന്നത്.   ഈ വർഷം റബർ തോട്ടങ്ങളിൽ അകാലിക ഇലകൊഴിച്ചിൽ ഉണ്ടായതോടെ കൂടുതൽ സൂര്യപ്രകാശം ലഭിച്ചതോടെ നല്ല രീതിയിൽ പയർ വളർന്ന് പൂവിട്ടിട്ടുണ്ടെന്നും ചെന്താമരാക്ഷൻ പറഞ്ഞു. റബ്ബർ തോട്ടങ്ങളിൽ രണ്ടുതരം തോട്ടപ്പയറുകളാണ് ഇടവിളയായി കൃഷി ചെയ്യാറുള്ളത്. പ്യുറേറിയ എന്ന ഇനമാണ് കേരളത്തിൽ പൂത്ത് കായ പിടിക്കാറുള്ളത്. മഞ്ഞപ്പയർ എന്ന പേരിലും ഈ ഇനം അറിയപ്പെടുന്നു. ഉണങ്ങിയ വിത്തിന് കിലോയ്ക്ക് 400 മുതൽ 500 വരെ വിലയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പ്രധാനമായും തൃശ്ശൂർ കേന്ദ്രീകരിച്ചാണ് വിപണി.  അമിത ഇലത്തഴപ്പ് ഉണ്ടാകാറുള്ള മ്യൂക്കുണ ഇനം കേരള കാലാവസ്ഥയിൽ പൂവിടാറില്ല. ഇവ വള്ളിയും തണ്ടും നട്ടാണ് വളർത്തിയെടുക്കുന്നത്.

റബ്ബർ തോട്ടങ്ങളിൽ പൂവിട്ട് തുടങ്ങിയ  തോട്ടപ്പയറിന് കീടനാശിനിയും ഹോർമോണും തളിക്കുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!