Share this News

മയിലാട്ടുംപാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തോട്ടുംകര പുത്തൻവീട്ടിൽ ഷാജി – സാലി ദമ്പതികളുടെ മകൻ ഷിജോ (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആടിനെ തീറ്റാൻ കാടിനുള്ളിൽ പോയ സമയത്താണ് ആക്രമിക്കപ്പെട്ടത്. വൈകിട്ട് 7 മണിയോടെയാണ് സംഭവം പ്രദേശവാസികൾ അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കാടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. രാത്രി പത്തരയോടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News