
കാട്ടാന ശല്യം തടയുന്നതിന് പരിഹാരം കാണണം; പീച്ചി വൈൽഡ് ലൈഫ് വാർഡന് നിവേദനം നൽകി
വാണിയംപാറ,കൊമ്പഴ, വഴുക്കുംപാറ,പീച്ചി,മരോട്ടിച്ചാൽ മേഖലകളിൽ രൂക്ഷമായ കാട്ടാന ശല്യം തടയാൻ ആധുനിക രീതിയിലുള്ള ഫെൻസിങ് അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനു ടീച്ചർ, വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു, ബി.ജെ.പി. നേതാവ് ഷാജി, മെമ്പർമാരായ സിന്ധു, ആര്യശരത്ത് , ബാബു തോമസ് തുടങ്ങിയവർ പീച്ചി വൈൽഡ് ലൈഫ് വാർഡന് നിവേദനം നൽകി . മാസങ്ങൾക്ക് മുമ്പ് താമരവെള്ളച്ചാലിൽ ആദിവാസിയായ വാസു കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു. ഇന്നലെ മയിലാട്ടുംപാറ തോട്ടുംകര പുത്തൻവീട്ടിൽ ഷിജോ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. വർഷങ്ങളായി ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യം തുടരുകയാണെന്നും അപകടങ്ങൾ നടന്നാൽ അധികാരികൾ വാഗ്ദാനങ്ങൾ നൽകുന്നുവെങ്കിലും നടപ്പാക്കൽ ഇല്ലെന്നും നാട്ടുകാർ ആരോപിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
