കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാണഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ  24 വർഷത്തെ രാജ്യസേവനം പൂർത്തിയാക്കിയ സൈനികർക്കു സ്വീകരണവും ആദരവും നൽകി

Share this News

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാണഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ  24 വർഷത്തെ രാജ്യസേവനം പൂർത്തിയാക്കിയ സൈനികർക്കു സ്വീകരണവും ആദരവും നൽകി


24 വർഷത്തെ രാജ്യസേവനം പൂർത്തിയാക്കി വിരമിച്ച് നാട്ടിലെത്തിയ സൈനികരായ സനോജ് വർഗീസ്, നെൽസൺ മാത്യു എന്നിവർക്ക് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് (KSESL) പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണവും ആദരവും നൽകി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെഎസ്ഇഎസ്എൽ പ്രസിഡന്റ് ജോൺ എം.പിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഡെപ്യൂട്ടി മേയർ ഇരുവർക്കും പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് പാണഞ്ചേരി പഞ്ചായത്തിലെ വിമുക്തഭട ഓഫീസിൽ നിന്ന് ആദരവോടെ ഇവരെ അവരുടെ വസതികളിലെത്തിച്ചു. അവിടെ നടന്ന അനുമോദന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, അഡ്വ. ഷാജി കോടങ്കണ്ടത്ത്, വാർഡ് മെമ്പർ സാവിത്രി സദാനന്ദൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, KSESL ബ്ലോക്ക് മഹിളാവിംഗ് പ്രസിഡന്റ്, റിട്ട. ബ്രിഗേഡിയർ (MNS) ഗ്രേസിയം പോൾ, റിട്ട. ലെഫ്. കേണൽ (MNS) അൽപന, നാട്ടുകാർ, യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഇരുവർക്കും പൊന്നാട അണിയിച്ച് ആശംസകൾ അർപ്പിച്ച ചടങ്ങിൽ, വിരമാനാനന്തര കുടുംബജീവിതം സുഖകരവും സമാധാനപരവുമാകട്ടെയെന്ന് എല്ലാവരും നേർന്നു. ഈ അവസരത്തിൽ, ചെറുപ്പകാലത്ത് ഇരുവരെയും പഠിപ്പിച്ച ശോശാമ്മ ടീച്ചറെയും സനോജ് വർഗീസും നെൽസൺ മാത്യുവും ആദരിച്ചു. ശോശാമ്മ ടീച്ചർ ഇരുവർക്കും ഹൃദയപൂർവമായ ആശംസകൾ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!