
കിഴക്കഞ്ചേരി തിരുവറ ക്ഷേത്രത്തിൽ നിറമാല ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു
നിറമാല മഹോത്സവത്തിൻ്റെ ഭാഗമായി ബുധനാഴ്ച രാവിലെ നടന്ന സ്വാമി എഴുന്നെള്ളത്തിനിടെയാണ് മൂന്ന് ആനകളിൽ ഒരെണ്ണം ഇടഞ്ഞത്. കുണ്ടുകാട്ടിൽ നിന്നും ആരംഭിച്ച എഴുന്നെള്ളത്ത് ക്ഷേത്രത്തിന് മുൻപിൽ എത്തിയപ്പോൾ പുത്തൂർ ദേവിനന്ദൻ എന്ന ആന ഇടയുകയായിരുന്നു. രാവിലെ പത്ത് മണിയോടു കൂടിയാണ് സംഭവം. ആന

ഇടഞ്ഞതോടെ ആനപ്പുറത്ത് നിന്നും ചാടിയ ആലത്തൂർ കാട്ടുശ്ശേരി ഗിരീഷ് (35) നാണ് പരിക്കേറ്റത്. ഇയാളെ വടക്കഞ്ചേരി നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടഞ്ഞ സമീപത്തെ രണ്ട് ആനകളെയും ഇടിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി ചിതറിയോടി. പകൽ 12 മണിയോടു കൂടിയാണ് ആനയെ തളച്ചത്. ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന ആറ് ബൈക്കുകളും, ക്ഷേത്രത്തിന് പുറത്തെ നാഗ പ്രതിഷ്ഠയുടെ മേൽക്കൂരയും ആന തകർത്തു.
ആന ഇടഞ്ഞ വീഡിയോ കാണുന്നതിനായി താഴെ Click ചെയ്യുക
പ്രാദേശിക വാർത്തകൾ WhatsApp അ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/FqGhRZHxv32A920Ib3gI04

