Share this News

കിഴക്കഞ്ചേരി,കോരൻചിറ സൗഹൃദ കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ദേശീയ വോളിബോൾ മത്സരങ്ങളുടെ ഭാഗമായി തയാറാക്കിയ സമ്മാന കൂപ്പൺ ആദ്യ വിൽപന വടക്കഞ്ചേരി സി.ഐ കെ.പി ബെന്നി നിർവഹിച്ചു. കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സി .കെ അച്യുതൻ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.സൗഹൃദ സംഘാടക സമിതി പ്രസിഡന്റ് എൽദോസ് മാത്യു, സെക്രട്ടറി കെ.എൻ ഫൈസൽ, ട്രഷറർ പി.പി.ജിനേഷ്, രക്ഷാധികാരി കെ.കെ മത്തായി, വ്യാപാരി വ്യവസായി സംരക്ഷണ സമിതി യുണൈറ്റഡ് സെക്രട്ടറി സതീഷ് ചാക്കോ, സൗഹൃദ സമ്മാന പദ്ധതിക്കായി കൂപ്പൺ തയാറാക്കിയ മൈജി ജീവനക്കാർ, സൗഹൃദയുടെ മറ്റ് അംഗങ്ങൾ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News