

മംഗലംഡാം; ഭവനരഹിതരായ 60 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന ഏസ്പെരാൻസ് പ്രോ ജക്ട് ഷെൽറ്ററിനു പൊൻകണ്ടത്ത് തുടക്കമായി.
നാല് വീടുകളുടെ തറക്കല്ലിടലും നിർമാണം പൂർത്തിയാക്കിയ ഒരു വീടിന്റെ താക്കോൽ കൈമാറിയുമാണ് പ്രോജക്ടിന് തുടക്കം കുറിച്ചത്. പൊൻകണ്ടം ജംഗ്ഷനടുത്ത് കിഴക്കേപറമ്പിൽ *ടോം ജോർജ് ദാനമായി നൽകുന്ന ഒന്നര ഏക്കർ സ്ഥലത്താണ് *അപ്പാർട്ടുമെൻ്റുകളായി ഭവനങ്ങൾ ഉയരുക.
തറക്കല്ലിടലും മുടപ്പല്ലൂരിൽ ഒരു കുടംബത്തിന് കൈമാറിയ വീടിൻ്റെ താക്കോൽദാനവും കെ. ഡി. പ്രസേനൻ എംഎൽഎ നിർവഹിച്ചു. വണ്ടാഴി പഞ്ചായത്ത് .പ്രസിഡന്റ് കെ.എൽ. രമേഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെയ്‌താലി, പഞ്ചായത്ത് മെംബർ ബീന ഷാജി, പ്രോജക്ട് ഷെൽറ്റർ ഡയറക്ടർ റവ.ഡോ. ജോർജ്
കണ്ണന്താനം, മംഗലംഡാം ഫൊറോന വികാരി ഫാ. സുമേഷ് നാലതാംകളം, ഫാ. പോൾ കാട്ടു ക്കാരൻ, റിട്ടയേർഡ് ഡെപ്യുട്ടി ക ളക്ടർ ആർ. അരവിന്ദാക്ഷൻ, ടോം ജോർജ് കിഴക്കേപറമ്പിൽ, ആർക്കിടെക്റ്റ് മൈക്കിൾ, രാജ ൻ ജേക്കബ്, കോൺട്രാക്ടർ രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രത്യാശ എന്ന അർഥംവരുന്ന ഏസ്പെരാൻസ എന്ന സ്പാനിഷ് വാക്കാണ് ഭവന പദ്ധതിക്ക് ന ൽകിയിട്ടുള്ളത്.
അംഗവൈകല്യമുള്ളവർ, അസുഖബാധിതർ, വിധവകൾ, പ്ര കൃതി ദുരന്തങ്ങളിൽ വീട് നഷ്ട പ്പെട്ടവർ, സ്വന്തമായി വീട് പണിയാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരെയാണ് പദ്ധതിയിൽ പരിഗണിക്കുന്നത്.
ക്ലരീഷ്യൻ വൈദീക സഭാംഗമായ റവ.ഡോ. ജോർജ് കണ്ണ ന്താനത്തിന്റെ സ്വപ്ന പദ്ധതിയാണ് ഭവന രഹിതരായവർക്കെല്ലാം വീട് നിർമിച്ചു നൽകുകയെന്നത്. ഈ പ്രോജക്ടിൻ്റെ ഭാഗമായാണ് റവ. ഡോ. ജോർജ് കണ്ണന്താനത്തിൻ്റെ സഹപാഠിയായ ടോം ജോർജിൻ്റെ സഹകരണ ത്തോടെ പൊൻകണ്ടത്തും ഭവനങ്ങൾ നിർമിക്കുന്നത്.
പൊൻകണ്ടത്ത് ഏസ്പെരാൻസ ഹൗസിംഗ് പ്രോജക്ടിൻ്റെ തറക്കല്ലിടൽ കർമം കെ.ഡി. പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിൽ വീട്ടുകാരും വിശിഷ്ടാതിഥികളും ചേർന്നു നിർവഹിക്കുന്നു.
ആയിരം പേർ മാസത്തിൽ ആയിരം രൂപ എടുത്താണ് വീട് നിർമാണ പദ്ധതി മുന്നോട്ടുപോകുന്നത്. സുമനസുകളായ കൂടുതൽ പേരെ കൂ
ട്ടായ്‌മയിൽ ഉൾപ്പെടുത്തി ഓരോ മാസത്തിൽ നിർമിക്കുന്ന വീടു കളുടെ എണ്ണം വർധിപ്പിക്കാനാണ് ലക്ഷ്യം വച്ചിട്ടുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol