
ആലത്തൂർ BSS ഗുരുകുലം സ്കൂളിനും , മമ്പാട് CAUP സ്കൂളിനുമാണ്
ജനുവരി 14 നു ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വടക്കഞ്ചേരിയിൽ സ്വീകരണം. വടക്കഞ്ചേരി ബസ്സ് സ്റ്റാൻഡിൽ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഇരു സ്കൂളിലേയും പ്രതിഭകളെ സ്വീകരിച്ചു ഘോഷയാത്രയായി വടക്കഞ്ചേരി കല്യാണമണ്ഡപത്തിലെത്തിക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം മുൻ മന്ത്രി കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വച്ച് പ്രതിഭകൾക്ക് ആദരവ് നൽകും.BSS ഗുരുകുലം സ്കൂൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം കരസ്തമാക്കി.
CAUP മമ്പാട് സ്കൂൾ വോളിബോൾ സംസ്ഥാന സബ് ജൂനിർ കീരീടവും സ്വന്തമാക്കിയിരുന്നു.
അനുമോദന ചടങ്ങിനും സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനുമായി 66 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തതായി ചെയർമാൻ പി ഗംഗാധരൻ, വിപിൻ ദാസ് എന്നിവർ അറിയിച്ചു.കേരളത്തിന്റെ കലാ കായിക രംഗത്ത് പാലക്കാടിന്റെ യശസ് വാനോളമുയർത്തിയ പ്രതിഭകൾക്ക്
വോയ്‌സ് ഓഫ് വടക്കഞ്ചേരി
ഊഷ്മളമായ സ്വീകരണവും ആദരവുമൊരുക്കുന്നതായി ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
