
സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലന പദ്ധതിയായ സിം തരൂർ രണ്ടാംഘട്ട പരിശീലനം പൂർത്തിയായി
മുങ്ങി മരണ അപകടങ്ങൾ ലഘൂകരിക്കുന്നതിനായി തരൂർ എംഎൽഎ പി പി സുമോദ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലന പദ്ധതിയായ സിം തരൂർ നീന്തൽ പരിശീല പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയായി മമ്പാട് കറ്റുകുളങ്ങര ക്ഷേത്ര കുളത്തിൽ വച്ച് നടത്തിയ പരിശീലനത്തിൽ കണ്ണമ്പ്ര, പുതുക്കോട്,വടക്കഞ്ചേരി, കിഴക്കഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള 7 വയസ്സ് മുതൽ 12 വയസ്സുവരെയുള്ള 55 കുട്ടികൾക്ക് തുടർച്ചയായി 22 ദിവസം നീന്തൽ പരിശീലനം നൽകി ജല സുരക്ഷയിൽ പ്രാപ്തരാക്കി സമാപന ചടങ്ങിൽ പ്രധാന പരിശീലകനായ റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണനെ സുമോദ് എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ , വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ വാർഡ് മെമ്പർ രതിക മണികണ്ഠൻ,
പരിശീലകനും കോ ഓർഡിനേറ്ററുമായ സ്മിനേഷ് കുമാർ വി എസ് എന്നിവർ സംസാരിച്ചു മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ നീന്തൽ പരിശീലനം തുടരുന്നുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

