ഭക്ഷ്യഭദ്രതാ നിയമം ; പാലക്കാട് ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം നടന്നു
ഭക്ഷ്യഭദ്രതാ നിയമം 2013 കാര്യക്ഷമവും സുഗമവും സുതാര്യവും പരാതിരഹിതവുമായ രീതിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഉപഭോക്തൃ, സപ്ലൈകോ, ഐ.സി.ഡി.എസ്, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മിറ്റി അംഗങ്ങള്‍ ഉന്നയിച്ചു. ഇതില്‍ പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍നിന്നായി 37,48,200 രൂപ പിഴ ഈടാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. പൊതുവിപണിയിലെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിനായി പോലീസ്, റവന്യു, ജി.എസ്.ടി, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിവരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കലക്ടററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം രമേശന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2