Share this News

പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷക പരിഷത് പ്രതിഷേധ ജ്വാല നടത്തി
ആലുവയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷക പരിഷത് പ്രതിഷേധ ജ്വാല നടത്തി. അഡ്വ വി ആർ ശിവദാസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ.സുധീർ ദീപശിഖയിൽ അഗ്നി പകർന്നുകൊണ്ട് ഉദ്ഘാടനം ചെയ്തു. നിരവധി അഭിഭാഷകർ ദീപശിഖയിൽ നിന്നും മെഴുകുതിരികൾ കൊളുത്തി പ്രതിഷേധ ജ്വാലയിൽ പങ്കു ചേർന്നു ബാലികയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിച്ചു.
അഡ്വ പി എം രമേശൻ, അഡ്വ ജി ജയചന്ദ്രൻ, അഡ്വ കെ.ഗോപിനാഥൻ എന്നിവർ സംസാരിച്ചു. അഡ്വ ശ്രീരാജ് വള്ളിയോട് നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/BnslVn1ufOlJefmbZaLAg0


Share this News