മാള മെറ്റ്സ് കോളേജ് ഫുട്ബോൾ ടീമുകൾക്ക് “സ്പെക്ട്രം 2K25” ദേശീയ മത്സരത്തിൽ ഇരട്ട വിജയം

Share this News

മാള മെറ്റ്സ് കോളേജ് ഫുട്ബോൾ ടീമുകൾക്ക് “സ്പെക്ട്രം 2K25” ദേശീയ മത്സരത്തിൽ ഇരട്ട വിജയം

ദേശീയതലത്തിൽ ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്ട്സ് ആൻഡ് സയൻസ്, മാള, സംഘടിപ്പിച്ച “സ്പെക്ട്രം 2K25” മത്സരങ്ങളിൽ മാള മെറ്റ്സ് കോളേജ് ഫുട്ബോൾ ടീമുകൾ മികച്ച വിജയം നേടി.

ഫുട്ബോൾ ഷൂട്ടൗട്ടിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മാള മെറ്റ്സ് കോളേജിന്റെ രണ്ട് ടീമുകൾ സ്വന്തമാക്കി. ശക്തമായ മത്സരങ്ങളെ അതിജീവിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഇരട്ടവിജയം ഉറപ്പാക്കിയത്.

കോളേജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ടീമുകളുടെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് അഭിനന്ദനങ്ങൾ അർപ്പിച്ചു. ടീമിനെ വിജയത്തിലേക്ക് നയിച്ച പരിശീലകനും കോളേജ് കായിക അദ്ധ്യാപകനുമായ സനീഷ് കെ വി യെ പ്രത്യേകം അഭിനന്ദിച്ചു.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ, സിഇഒ പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി., ആർട്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനോജ് ഖാദർ എന്നിവർ ടീമിനെ അഭിനന്ദിച്ചു.
ദേശീയതല മത്സരത്തിൽ ലഭിച്ച ഈ നേട്ടം കോളേജിന്റെ കായികമേഖലയിൽ കൂടുതൽ ഉയർച്ചകൾ നേടാനുള്ള പ്രചോദനമാവുമെന്ന് ഡോ. ഷാജു ആൻ്റണി അയിനിക്കൽ പറഞ്ഞു.

മെറ്റ്സ് കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ടീമിന്റെ വിജയത്തെ ആവേശപൂർവ്വം ആഘോഷിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!