കാട്ടാക്കടയില്‍ കുട്ടിയെ വാഹനമിടിച്ച് കൊന്ന സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി

Share this News


കാട്ടാക്കടയില്‍ കുട്ടിയെ വാഹനമിടിച്ച് കൊന്ന സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി


കേരളത്തിൻ്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കാട്ടാക്കടയിൽ സ്കൂൾ വിദ്യാർഥിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ സാധാരണ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് അത് നിർത്തിയിട്ടിരുന്ന കാർ കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയത്ത് മന:പ്പൂർവ്വം ഇടിച്ച് കൊലപ്പെടുത്തിയാണെന്ന് വ്യക്തമാകുകയും മുൻ വൈരാഗ്യം മൂലം ഈ ഹീന പ്രവർത്തി ചെയ്ത പ്രതിയെ പിടികൂടുകയും
ചെയ്തിട്ടുള്ളതാണ്.

പ്രതിയായ പ്രിയരഞ്ജനെതിരെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അന്വേഷണം നടത്തുകയും മന:പ്പൂർവ്വം ഇത്തരമൊരു ക്രൂര കൃത്യം നടത്തിയാളുടെ ലൈസൻസ് എന്നന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ നൽകുകയും ടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ . കാട്ടാക്കടയിൽ സ്കൂൾ കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയ രഞ്ജന്റെ ലൈസൻസ് എന്നത്തേക്കുമായി റദ്ദ് ചെയ്യുകയും ചെയ്തിരിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!