ദേശീയപാത നീലിപാറയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

Share this News

വാണിയമ്പാറ നീലിപ്പാറ ദേശീയപാതയുടെ സൈഡിലൂടെ പള്ളിയിൽ ജുമാ നിസ്ക്കാരം കഴിഞ്ഞ് സ്കൂളിലേക്ക്  പോകുന്ന വിദ്യാർത്ഥികളെ പാലക്കാട് ദിശയിലേക്ക് പോകുന്ന കാറാണ് ഇടിച്ചത് . 24 ന്യൂസിൻ്റെ സംഘം സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചത്.വടക്കഞ്ചേരി പോലീസും സ്ഥലത്ത് എത്തിയിരുന്നു.പന്തലാം പാടം സ്കൂളിലെ വിദ്യാർത്ഥികളായ .വടക്കഞ്ചേരി അഞ്ചുമൂർത്തി  മംഗലത്ത് ഉള്ള മുഹമ്മദ് ഇസാം , മുഹമ്മദ് റോഷൻ എന്നീ വിദ്യാർത്ഥികളാണ്  മരിച്ചത്. നാളെ വിദ്യാലയത്തിൻ്റെ സമീപത്തുള്ള ഹാളിൽ 11.30 യ്ക്ക് പൊതു ദർഗ്ഗനം. വൈകീട്ട് സംഭവ സ്ഥലത്ത് ആളുകൾ പ്രതിഷേധവുമായി തടിച്ച് കൂടി. സർവ്വീസ് റോഡ് പണിയാത്തതിൻ്റെ പോരായ്മ ചൂണ്ടി കാണിച്ചു.

സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!