പി വി അൻവർ നേരിട്ടെത്തി, പുതുക്കോട് ഡി എം കെ യോഗത്തിൽ മൂന്നുറിലധികം പേർ പങ്കെടുത്തു.

Share this News

പി വി അൻവർ നേരിട്ടെത്തി, പുതുക്കോട് ഡി എം കെ യോഗത്തിൽ മൂന്നുറിലധികം പേർ പങ്കെടുത്തു.


പി വി അൻവറിന്റെ സംഘടനക്ക് വടക്കഞ്ചേരി പുതുക്കോടും വാട്സ്ആപ്പ് യൂണിറ്റായി. ബുധനാഴ്ച ഉച്ചക്ക് ശേഷം പുതുക്കോട് പഞ്ചായത്തിന് മുൻവശത്തുള്ള കെട്ടിടത്തിൽ കൂടിയ യോഗത്തിൽ മൂന്നുറിലധികം പേർ പങ്കെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കോട് യൂണിറ്റ് പ്രസിഡന്റ് സൈദ് മുഹമ്മദിന്റെ നേതൃത്വത്തിൽ മുൻപ് തന്നെ ഡി എം കെ യുടെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഇവിടെ ആരംഭിച്ചിരുന്നു. തത്കാലം വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി സംഘടനയിൽ അംഗങ്ങളെ ചേർക്കാനും പിന്നീട് മേഖല കമ്മിറ്റി രൂപീകരിക്കാനുമാണ് തീരുമാനം.പരസ്യമായ പ്രചരണം ഇല്ലാതിരുന്നിട്ട് കൂടി ഇത്രയും അനുഭാവികൾ എത്തിയെന്നും ഇനി പരസ്യമായ പ്രവർത്തനത്തിലൂടെ വലിയ ശക്തിയായി ഡി എം കെ പുതുക്കോട്ടിൽ മാറുമെന്നും സൈദ് മുഹമ്മദ്‌ പറഞ്ഞു. അൻവറിന്റെ സാന്നിധ്യത്തിൽ സംഘടനാ ഗ്രൂപ്പ്‌ അഡ്മിൻമാരായി ഷാഹുൽ ഹമീദ് പുതുക്കോട്,അൻവർ മണപ്പാടം, സെന്തിൽ പുതുക്കോട്, ഹൈദ്രോസ് തച്ചനടി എന്നിവരെ തീരുമാനിച്ചു. എല്ലാ പാർട്ടികളിൽ നിന്നും അണികൾ ഡി എം കെ ഗ്രൂപ്പിൽ എത്തുന്നുണ്ടെന്ന് അഡ്മിൻമാർ പറഞ്ഞു.

പി വി അൻവർ പുതുക്കോട് ഡി എം കെ യോഗത്തിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!