ബാലസംഘം ശേഖരിച്ച പുസ്തകങ്ങള്‍ കുടുംബശ്രീ സ്നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിലേക്ക് കൈമാറി

Share this News

പുസ്തകവണ്ടി ക്യാമ്പയിനിലൂടെ ബാലസംഘം പാലക്കാട് ജില്ലാ കമ്മിറ്റി ശേഖരിച്ച പുസ്തകങ്ങള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖേന കുടുംബശ്രീ സ്നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിലേക്കും വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള വുമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലേക്കും കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വി. മോഹനന്‍ ബാലസംഘം സംസ്ഥാന കണ്‍വീനര്‍ ടി.കെ. നാരായണദാസ്, ബാലസംഘം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രേംജിത്ത്, ജില്ലാ പ്രസിഡന്റ് ലിജി സുരേഷ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം സൗമ്യ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസന്‍, സ്നേഹിതാ സ്റ്റാഫ് അസ്മിയ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ അഭയകേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാവര്‍ക്കും വായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹിതയിലേക്കും വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലേക്കും പുസ്തകങ്ങള്‍ കൈമാറിയത്. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സ്നേഹിത ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!