രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാവും. രണ്ടാമതുള്ള അബിൻ വർക്കിയേക്കാൾ 53,398 വോട്ടുകൾ നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ പിൻഗാമിയാവാൻ യോഗ്യത നേടുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകൾ അടക്കം 13 പേർ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും തമ്മിലായിരുന്നു.നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് ഇരുവരും. 2,21,986 വോട്ടുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്.1,68,588 വോട്ടുകളാണ് അബിൻ വർക്കി നേടിയത്. 31,930 വോട്ടുകൾ നേടിയ അരിത ബാബുവാണ് മൂന്നാമത്. അഭിമുഖത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി അധ്യക്ഷനെ പ്രഖ്യാപിക്കുക.
7,29,626 വോട്ടുകളായിരുന്നു യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത്. 2,16,462 വോട്ടുകൾ ആസാധുവായിരുന്നു.നീണ്ട നാളത്തെ നടപടികൾക്കൊടുവിലാണ് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മരണത്തേയും പുതുപ്പള്ളി തിരഞ്ഞെടുപ്പിനേയും തുടർന്ന് നടപടികൾ നിർത്തിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനെതിരെയുള്ള പരാതി കോടതി കയറിയതും നടപടികൾ വൈകാൻ കാരണമായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx