Share this News
ട്രെയിൻ മാറിക്കയറിയ യാത്രക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ പ്ലാറ്റ്ഫോമിൽ വീണു പരുക്കേറ്റ് മരിച്ച സംഭവം റെയിൽവേ നിയമപ്രകാരം “നഷ്ടപരിഹാരത്തിന് അർ ഹതയുള്ള അപ്രതീക്ഷിത സംഭവ’ത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. യാത്രക്കാരന്റെ ആശ്രിതർക്ക് 2 മാസത്തിനകം റെയിൽവേ 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും
ജസ്റ്റിസ് സി.പ്രദീപ് കുമാർ ഉത്തരവിട്ടു
. 2015 നവംബർ 10നു തമിഴ്നാട് സ്വദേശി പൂവൻ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വീണു മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം തേടി ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്വയം വരുത്തിവച്ച ദുരന്തമാണിതെന്നു വിലയിരുത്തി റെയിൽവേ ട്രൈബ്യൂണൽ ഹർജി തള്ളിയതിനെത്തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
Share this News